Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്ഷക്കായി പൊലീസ് സ്റ്റേഷനിലേക്ക് ഒാടിക്കയറി, സ്ത്രീ വെടിയേറ്റു മരിച്ചു
text_fieldsbookmark_border
ലക്നോ: രക്ഷ അഭ്യർഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഒാടിക്കയറിയ സ്ത്രീ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ തലസ്ഥാനമായ ലക്നോവിൽ നിന്ന് 250 കിലോമീറ്റർ അകലെ മെയ്ൻപൂരിയിലാണ് സംഭവം.
മെയ്ൻപുരി പൊലീസ് സ്റ്റേഷനു സമീപത്തെ തിരക്കേറിയ മാർക്കറ്റിനോടു ചേർന്ന ഭൂമിയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടു കുടംബങ്ങൾ ഭൂമിയിൽ അവകാശമുന്നയിച്ചു. അവകാശത്തർക്കം തെരുവുയുദ്ധമായി. തർക്കത്തിനിടെ ഒരു കുടംബത്തിലെ സ്ത്രീ രക്ഷിക്കണമെന്നാവശ്യെപ്പട്ട് സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഒാടിക്കയറുകയായിരുന്നു. പിറകെ തോക്കുമായി എതിർ വിഭാഗക്കാരും എത്തി. സ്റ്റേഷനിൽ ഒാടിക്കയറിയ സ്ത്രീയെ പൊലീസ് തടയുന്നതിന് മുമ്പ് എതിർവിഭാഗം വെടിവെക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു. സംഭവത്തിൽ 11പേർക്കെതിരെ പൊലീസ് കേസെടുത്തു.
Next Story
