Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ രസീത്​ നൽകി പിഴ...

വ്യാജ രസീത്​ നൽകി പിഴ ചുമത്തി; പൊലീസ്​ ഇൻസ്​പെക്​ടർ ചമഞ്ഞ യുവതി അറസ്​റ്റിൽ

text_fields
bookmark_border
വ്യാജ രസീത്​ നൽകി പിഴ ചുമത്തി; പൊലീസ്​ ഇൻസ്​പെക്​ടർ ചമഞ്ഞ യുവതി അറസ്​റ്റിൽ
cancel

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ അസിസ്റ്റൻറ്​ സബ് ഇൻസ്പെക്ടറായി ചമഞ്ഞ്​ കോവിഡ് -19 അനുബന്ധ നിയമലംഘനങ്ങൾക്ക് വ്യാജ ചലാൻ നൽകിയ യുവതിയെ പൊലീസ്​ അറസ്​റ്റു ചെയ്​തു. നം​േഗ്ലായി സ്വദേശിയായ തമന്ന ജഹാനാണ്​ അറസ്​റ്റിലായത്​. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനാണ്​ യുവതി പൊലീസ്​ വേഷം കെട്ടി തട്ടിപ്പ്​ നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

ഡൽഹി പൊലീസ്​ അസിസ്​റ്റൻറ്​ സബ്​ ഇൻസ്​പെക്​ടറുടെ യൂണിഫോം ധരിച്ച് എത്തുന്ന തമന്ന മാസ്​ക്​ ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കണ്ടെത്തി വ്യാജ രസീതി നൽകി പിഴത്തുക വാങ്ങുകയായിരുന്നു.

ബുധനാഴ്ച തിലക്​ നഗറിൽ പട്രോളിംഗ് നടത്തുകയായിരുന്ന ​ഹെഡ് കോൺസ്റ്റബിൾ സുമർ സിങ് യൂനിഫോം ധരിച്ച വനിത ഉദ്യോഗസ്ഥ മാസ്​ക്​ ധരിക്കാത്ത ആളുകളെ തടയുന്നതും രസീതി നൽകി പണം വാങ്ങുന്നതും കണ്ടു. ഇതിൽ സംശയം തോന്നിയ സുമൻ സിങ്​ മഫ്​തിയിലുള്ള പൊലീസുകാരനെ കാര്യം തിരക്കാൻ പറഞ്ഞുവിട്ടു. മാസ്​ക്​ ധരിക്കാതെ ഇവരുടെ മുന്നിലൂടെ കടന്നുപോയ കോൺസ്​റ്റബിളിനെ തടയുകയും പിഴ അടക്കാൻ ആവശ്യപ്പെടുകയും ചെയ്​തു. പൊലീസ്​ ​തിരിച്ചറിയൽ കാർഡ്​ കാണിച്ച കോൺസ്​റ്റബിൾ അശോക്​ ഏത്​ സ്​റ്റേഷനിലാണ്​ ജോലിയെന്ന്​ ചോദിച്ചതോടെ തമന്ന പരിഭ്രമത്തിലാവുകയും തിലക്​ നഗർ പൊലീസ്​ സ്​റ്റേഷനിലെന്ന്​ മറുപടി നൽകുകയും ചെയ്​തു. തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്ന്​ വിവരം തിലക് നഗർ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും യുവതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു.

സാമ്പത്തിക സ്ഥിതി മോശമായതിനാലാണ്​ പൊലീസ് ഉദ്യോഗസ്ഥയായി വേഷമിട്ട് പിഴത്തുക എന്ന പേരിൽ പണം പിരിച്ചതെന്ന്​ ചോദ്യം ചെയ്യലിൽ യുവതി പോലീസിനോട് പറഞ്ഞു.

മാതാപിതാക്കളുടെ അനുമതിയില്ലാതെ അടുത്തിടെ വിവാഹം കഴിച്ചതായും വരുമാനമാർഗമിലാത്തതിനാലാണ്​ വ്യാജ പൊലീസ്​ ചമഞ്ഞതെന്നുമാണ്​ മൊഴി. ലോക്ക്ഡൗൺ മുതൽ പോലീസ് ഉദ്യോഗസ്ഥർ സജീവമായി പട്രോളിംഗ് നടത്തുന്നതും നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയവർക്ക് പിഴ നൽകുന്നതും കണ്ടതിന് ശേഷമാണ്​ പൊലീസ്​ വേഷത്തിൽ തട്ടിപ്പ്​ നടത്താൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

വ്യാജ രസീത്​ ബുക്ക്, 800 രൂപ, പൊലീസ് യൂണിഫോം എന്നിവ ഇവരിൽ നിന്ന്​ കണ്ടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policeFake policeCovid-19 Violators
Next Story