Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്യോഗസ്ഥയെ...

ഉദ്യോഗസ്ഥയെ വലിച്ചിഴച്ച് കല്ലെറിഞ്ഞ് മണൽ മാഫിയയുടെ ആക്രമണം; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, 44 പേർ അറസ്റ്റിൽ

text_fields
bookmark_border
patna mining mafia attack
cancel

പട്ന: ബിഹാറിലെ പട്നയിൽ മൈനിങ് വകുപ്പിലെ ഉദ്യോഗസ്ഥ മണൽ മാഫിയയുടെ ആക്രമണത്തിനിരയായി. ‍ഉദ്യോഗസ്ഥയെ വലിച്ചിഴച്ച് ആക്രമിക്കുന്ന ദൃശ്യം പുറത്തായി. സംഭവത്തിൽ 44 പേർ അറസ്റ്റിലായിട്ടുണ്ട്.

ബിഹ്ത നഗരത്തിലാണ് സംഭവം. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു. 10 - 15 പേരെയെങ്കിലും പുറത്തുവന്ന വീഡിയോയിൽ കാണാം. അസഭ്യം പറഞ്ഞും കല്ലെറിഞ്ഞുമായിരുന്നു ആക്രമണം.

പ്രദേശത്ത് മണൽ ഖനനവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ഒരു സംഘം സാമൂഹിക വിരുദ്ധർ ജില്ലാ മൈനിങ് ഓഫീസറെ ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുമുണ്ട് -പാട്‌ന വെസ്റ്റ് എസ്.പി രാജേഷ് കുമാർ പറഞ്ഞു.

സംഭവത്തിൽ 44 പേരെ അറസ്റ്റ് ചെയ്തതായും മൂന്ന് എഫ്‌.ഐ.ആറുകൾ ഫയൽ ചെയ്തതായും പൊലീസ് അറിയിച്ചു. കൂടുതൽ പേരെ പിടികൂടാനായി റെയ്ഡുകൾ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mining mafia
News Summary - Woman officer attacked and dragged by sand mining goons
Next Story