അഭിഭാഷകർ ആക്രമിച്ചു; തോക്കും നഷ്ടമായെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥ
text_fieldsന്യൂഡൽഹി: തീസ് ഹസാരി കോടതിയിൽ അഭിഭാഷകരുമായുണ്ടായ ആക്രമണത്തിന് ഇരയായെന്ന് ആരോപണവുമായി വനിത പൊലീസ് ഉദ ്യോഗസ്ഥ. തെൻറ കൈവശമുണ്ടായിരുന്ന തിരനിറച്ച തോക്ക് നഷ്ടമായതായും അവർ വ്യക്തമാക്കി. ശനിയാഴ്ചയാണ് ഡൽഹിയ ിൽ അഭിഭാഷകരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തിൽ ഇതുവരെയായിട്ടും ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, അഭിഭാഷകരുമായുണ്ടായ പ്രശ്നങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് ശനിയാഴ്ച വൻ സംഘർഷത്തിലേക്ക് നീങ്ങിയത്. സംഘർഷമുണ്ടായതിന് പിന്നാലെ പരസ്പരം കുറ്റപ്പെടുത്തി അഭിഭാഷകരും പൊലീസും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
