Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാൻ നിർബന്ധിക്കാനാവില്ല- സുപ്രീം കോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീ പുരുഷന്‍റെ...

സ്​ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാൻ നിർബന്ധിക്കാനാവില്ല- സുപ്രീം കോടതി

text_fields
bookmark_border

ന്യൂഡൽഹി: തന്‍റെ കൂടെ ജീവിക്കണമെന്ന്​ നിർബന്ധിക്കാവുന്ന പുരുഷന്‍റെ സ്വത്തും അടിമയുമല്ല സ്​ത്രീയെന്ന്​ സുപ്രീം കോടതി. തന്‍റെ ഭാര്യയോട്​ കൂടെ ജീവിക്കാൻ പരമോന്നത കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട്​ ഒരാൾ നൽകിയ കേസിൽ വാദം കേൾക്കവെയാണ്​ അഭിപ്രായപ്രകടനം. ''നിങ്ങൾ എന്താണ്​ ചിന്തിക്കുന്നത്​? ഇങ്ങനെ ഉത്തരവിടാൻ സ്​ത്രീ നിങ്ങളുടെ സ്വത്താണോ? ഭാര്യയോട്​ നിങ്ങൾക്കു പിന്നാലെ നടക്കണമെന്ന്​ പറയാനാകുമോ?'' ജസ്റ്റീസ്​ സഞ്​ജയ്​ കിഷൻ കൗളും ഹേമന്ദ്​ ഗുപ്​തയുമടങ്ങിയ ബെഞ്ച്​ ചോദിച്ചു.

ഗോരഖ്​പൂർ കുടുംബകോടതി ഹിന്ദു വൈവാഹിക നിയമം ഒമ്പതാം വകുപ്പ്​ പ്രകാരം പുരുഷന്​ അനുകൂലമായി നൽകിയ വിധി പുനഃസ്​ഥാപിക്കാനാവശ്യപ്പെട്ടുള്ള കേസിലാണ്​ കോടതി ഇടപെടൽ. തന്നെ സ്​ത്രീധനം പറഞ്ഞ്​ ഭർത്താവ്​ പീഡിപ്പിക്കൽ തുടരുകയാണെന്നും അതിന്‍റെ പേരിലാണ്​ താൻ വീടുവിട്ടുപോന്നതെന്നും പരാതിക്കാരി പറഞ്ഞു. 2013ലായിരുന്നു ഇരുവരും തമ്മിലെ വിവാഹം.

വീടുവിട്ടുപോന്ന ശേഷം 2015ൽ ഇവർ ​​നൽകിയ പരാതിയിൽ ജീവനാംശമായി 20,000 രൂപ പ്രതിമാസം നൽകാൻ​ ഗോരഖ്​പൂർ കോടതി ഉത്തരവിട്ടു. ഇതിനെതിരെ കുടുംബ കോടതിയെ സമീപിച്ചപ്പോഴാണ്​ പുരുഷന്​ അനുകൂല വിധി നൽകിയത്​. അനുകൂല വിധി ലഭിച്ചയുടൻ ഭാര്യക്ക്​ ജീവനാംശം നൽകണമെന്ന വിധി​ക്കെതിരെ ഇയാൾ വീണ്ടും കോടതിയിലെത്തി. വിധി റദ്ദാക്കാൻ അലഹാബാദ്​ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന്​ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ജീവനാംശം നൽകാതിരിക്കാനാണ്​ തന്‍റെ കൂടെ ജീവിക്കാൻ നിർബന്ധിക്കണമെന്ന്​ പുരുഷൻ ആവശ്യപ്പെടുന്നതെന്ന്​ സ്​ത്രീയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, കുടുംബകോടതി പുരുഷന്​ അനുകൂലമായി വിധി പറഞ്ഞതിനാൽ ഭാര്യ കൂടെ പോകാൻ നിർബന്ധിക്കണമെന്ന്​ ഭർത്താവിന്​ വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയോട്​ ആവശ്യപ്പെട്ടു. ഈ കേസിന്‍റെ വാദം കേൾക്കലിനിടെയാണ്​ കടുത്ത ഭാഷയിലുള്ള മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCWoman Not Husband's ChattelCan't Be Forced To Live With Him
News Summary - Woman Not Husband's Chattel, Can't Be Forced To Live With Him, Observes SC
Next Story