ഹൈദരാബാദ്: തകർന്നു വീഴുന്ന ബഹുനില കെട്ടിടത്തിന്‍റെ അടിയിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് നഗരത്തിലെ മൊഗൾപുര ഏരിയയിലെ അക്കണ്ണ മദണ്ണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
രണ്ടര വർഷമായി ആളൊഴിഞ്ഞ് കിടന്ന കെട്ടിടത്തിന്‍റെ സമീപത്തു കൂടി യുവതി നടന്നു പോകുന്നതിനിടെയാണ് തകർന്നു വീണത്. ഈ സമയത്ത് അതുവഴി കടന്നു പോയ ബൈക്ക് യാത്രികനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒക്ടോബർ 14ന് രാവിലെ 5.30ന് കെട്ടിടം നിലംപൊത്തുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
Woman Narrowly Escaped in Building Collapse in Hyderabadശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടമാണ് തലസ്ഥാന നഗരമായ ഹൈദരാബാദ് അടക്കം തെലുങ്കാനയിലെ വിവിധ പ്രദേശങ്ങൾ നേരിടുന്നത്. കെട്ടിടം നിലംപൊത്തുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്.