Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവിനെ കൊന്ന്,...

ഭർത്താവിനെ കൊന്ന്, കാമുക​െൻറ മുഖത്ത്​ ആസിഡൊഴിച്ച്​ യുവതി

text_fields
bookmark_border
couple
cancel
camera_alt????????? ????????????? ?????? ??????????

ഹൈദരാബാദ്: തെലങ്കാനയിൽ ഭർത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം കഴിയാൻ യുവതി തയാറാക്കിയത്​ സിനിമയെ വെല്ലുന്ന തിരക്കഥ. ഭർത്താവിനെ തലക്കടിച്ച്​ കൊലപ്പെട​ുത്തിയ യുവതി കാമുക​​​​െൻറ മുഖം ആസിഡൊഴിച്ച്​ വികൃതമാക്കി. ഭർത്താവി​​​​െൻറ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത്​ ഭർത്താവ്​ തന്നെയാണെന്ന്​ വരുത്തി തീർക്കുന്നതിനും വേണ്ടിയാണ്​ സ്വാതി റെഡ്​ഢിയെന്ന യുവതി കാമുക​ൻ രാജേഷി​​​​െൻറ മുഖം ആസിഡൊഴിച്ച്​ വികൃതമാക്കിയത്​. 

ഭർത്താവ്​ സുധാകർ റെഡ്​ഢിക്ക്​​ ജോലിസ്ഥലത്തുനിന്ന്​ മുഖത്ത്​ പരിക്കേറ്റുവെന്നാണ്​ സ്വാതി വീട്ടുകാരെ അറിയിച്ചത്​. ഇയാൾ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്​തു. ചികിത്സക്കു ശേഷം മുഖം പ്ലാസ്​റ്റിക് സർജറിയിലൂടെ സുധാകറി​േൻറതു പോലെയാക്കാനായിരുന്നു നീക്കം.​ എന്നാൽ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നിയ സുധാകറി​​​​െൻറ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ്​ അന്വേഷണത്തിൽ സ്വാതിയോടൊപ്പമുള്ളത്​ രാജേഷാണെന്ന്​ കണ്ടെത്തി.

രണ്ടുവർഷം മുമ്പാണ്​ സ്വാതിയും സുധാകറും തമ്മിലുള്ള വിവാഹം നടന്നത്​. രാജേഷുമായി അടുപ്പത്തിലായ സ്വാതി ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.  നവംബർ 22 നാണ്​ നാഗർകുർനൂൽ ജില്ലയിലുള്ള വസതിയിൽ വെച്ച്​ ഉറങ്ങികിടക്കുകയായിരുന്ന സുധാകറിനെ സ്വാതി തലക്കടിച്ച്​ കൊലപ്പെടുത്തിയത്​. ശേഷം രാജേഷി​​​​െൻറ സഹായത്തോടെ സമീപത്തുള്ള മയ്​സമ്മ വനത്തിൽ മൃതശരീരം കുഴിച്ചിടുകയായിരുന്നു. 

ശേഷം സുധാകർ മരിച്ചിട്ടില്ലെന്നും ഒപ്പമുള്ളത്​ കാമുകനാണെന്ന് തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി രാജേഷി​​​​െൻറ മുഖത്ത്​ ആസിഡ്​ തളിച്ച്​ പൊള്ളലേൽപ്പിച്ചു. ഹൈദരാബാദിൽ വെച്ച്​ അജ്ഞാത​​​​െൻറ ആസിഡ്​ ആക്രമണത്തിൽ ഭർത്താവിന്​ പൊള്ളലേറ്റുവെന്നാണ്​ സ്വാതി വീട്ടുകാരെ അറിയിച്ചത്​. രാജേഷി​​​​െൻറ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ സുധാകറി​​​​െൻറ വീട്ടുകാർ ചെലവഴിച്ചിരുന്നു. എന്നാൽ പുതിയ ‘സുധാകറി’​​​​െൻറ പെരുമാറ്റത്തിലും സംസാരരീതിയിലുമെല്ലാം സംശയം തോന്നിയ മാതാവ്​ പൊലീസ്​ സഹായം തേടി. 

പൊലീസ്​ ചോദ്യം ചെയ്യലിൽ സ്വാതി കുറ്റസമ്മതം നടത്തി.സ്വാതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലിൽ വനപ്രദേശത്തുനിന്ന്​ സുധാകറി​​​​െൻറ മൃതദേഹം കണ്ടെടുത്തു. സ്വാതിയെയും ​ ചികിത്സയിൽ കഴിയുന്ന രാജേഷിനെയും ഞായറാഴ്​ച പൊലീസ്​ അറസ്​റ്റു ചെയ്​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attackhusbandmalayalam newsDisfigure
News Summary - Woman Murders Husband, Disfigures Lover's Face with Acid to Fool In-Laws- India news
Next Story