Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡിഗോ വിമാനത്തിൽ യുവതിയോട് മോശം പെരുമാറ്റം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
indigo
cancel

ചെന്നൈ: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയതിന് സഹയാത്രികൻ അറസ്റ്റിൽ. സ്വകാര്യ കമ്പനി ജീവനക്കാരനായ രാകേഷ് ശർമ്മയാണ് (45) അറസ്റ്റിലായത്.

ഡൽഹി-ജയ്പൂർ-ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനം ചെന്നെയിലെത്തിയ ഉടൻ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിനുള്ളിലെ വിൻഡോ സീറ്റിലാണ് യുവതി ഇരുന്നതെന്ന് ചെന്നൈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിറകിലിരുന്ന രാകേഷ് ശർമ്മ യാത്രക്കാരിയെ അനുചിതമായി സ്പർശിക്കുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തെ കുറിച്ച് യുവതി ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടു. വിമാനം ചെന്നൈയിൽ ഇറങ്ങിയപ്പോൾ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവത്തെക്കുറിച്ച് ഇൻഡിഗോ വിമാന അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman misbehaved on IndiGo flight; The youth was arrested
Next Story