വിവസ്ത്രനായി വിഡിയോ കോൾ; വിഡിയോ പുറത്താകാതിരിക്കാൻ ഒരു ലക്ഷം രൂപ വേണമെന്ന് യുവതിയുടെ ഭീഷണി
text_fieldsബംഗളൂരു: വൈവാഹിക വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി വാട്സ്ആപ്പിൽ വിവസ്ത്രനായി വിഡിയോ കോളിലേർപ്പെട്ട് വെട്ടിലായി യുവാവ്. വിഡിയോ റെക്കോർഡ് ചെയ്ത യുവതി ഭീഷണി തുടങ്ങി. വിഡിയോ പറുത്താക്കാതിരിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യുവാവ് പൊലീസിൽ പരാതി നൽകി.
ബംഗളൂരു സ്വദേശിയായ അംബിത് കുമാർ മിശ്രയാണ് ശ്രേയ എന്ന യുവതിക്കെതിരെ പരാതി നൽകിയത്. യുവതിക്ക് 20000 രൂപ നൽകി വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് യുവാവ് നിയമ നടപടിയിലേക്ക് തിരിഞ്ഞത്.
ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈവാഹിക വെബ്സൈറ്റ് വഴി പരിചയപ്പെടുകയും അംബിത്തിനെ വിവാഹം കഴിക്കാൻ ശ്രേയ സമ്മതം മൂളിയതോടെ ഇവർ പരസ്പരം സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആവാനിരിക്കുകയാണ് താനെന്നാണ് യുവതി യുവാവിനോട് പറഞ്ഞത്.
ഫോൺ വഴിയുള്ള സംസാരം വിഡിയോ കോളിലേക്ക് നീങ്ങാൻ അധികസമയം വേണ്ടി വന്നില്ല. േജാലിയെ കുറിച്ചും മറ്റും സംസാരിച്ചു തുടങ്ങിയെന്നും തുടർന്ന് യുവതി അവരുടെ വസ്ത്രം അഴിക്കാൻ തുടങ്ങിയെന്നും തേന്നാടും വിവസ്ത്രനാവാൻ ആവശ്യപ്പെട്ടുവെന്നും യുവാവ് പരാതിയിൽ പറയുന്നു.
ഞാൻ വിവസ്ത്രനായതോടെ അവൾ കോൾ റെക്കോർഡ് ചെയ്ത് ദൃശ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഫെബ്രുവരി ഏഴിന് ഞാൻ 20,000 രൂപ നൽകി. ഇപ്പോൾ അവൾ കൂടുതൽ പണം ആവശ്യപ്പെടുന്നു.'' -അംബിത് മിശ്ര പരാതിയിൽ ആരോപിച്ചു.
അതേസമയം, അംബിത് മിശ്ര ശ്രേയയെ നേരിൽ കണ്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

