Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചതിന് പിന്നാലെ അധ്യാപിക ആത്മഹത്യ ചെയ്തു
text_fieldsbookmark_border
ഇൻഡോർ: ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചതിന് പിന്നാലെ കോളജ് പ്രഫസറായ അധ്യാപിക ആത്മഹത്യ ചെയ്തു. ബിജാൽപൂർ സ്വദേശിനിയായ നേജ പവാർ 32 ആണ് ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തതെന്ന് രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിലെ എ.എസ്.പെ കുന്ദൻമൽ റായ്ഗർ പറഞ്ഞു.
നഗരത്തിലെ പ്രമുഖ കോളേജിലെ പ്രഫസറായ യുവതിയുടെ ഭർത്താവ് പവൻ പവാർ (35) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു.
പവൻ വനംവകുപ്പിെൻറ ഡെപ്യൂട്ടി റേഞ്ചറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പരിശീലനത്തിലായിരുന്നു. കോവിഡ് പകർച്ചവ്യാധി ഭീഷണി മൂലംപരിശീലനം റദ്ദാക്കിയെങ്കിലും പവനിന് കോവിഡ് ബാധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

