ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി അതിനുമേൽ അടുക്കള പണിതു
text_fieldsഅനുപുർ: യുവതി അഭിഭാഷകനായ ഭർത്താവിെന കൊന്ന് കുഴച്ചിട്ട ശേഷം അതിന്മേൽ അടുക്കള പ ണിയിച്ചു. മധ്യപ്രദേശിലെ അനുപുർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഭോപാലിൽനിന ്നു 500 കിലോമീറ്റർ അകലെയുള്ള കോത്മയിൽ താമസിക്കുന്ന 32കാരിയായ പ്രതിമ ബനവാൾ ആണ് 34കാരനായ ഭർത്താവ് മോഹിത്തിനെ, ഒരു മാസം മുമ്പ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന പരാതി നൽകി. കഴിഞ്ഞ ദിവസം ആളുകൾ അകത്തുകയറാൻ തുനിഞ്ഞപ്പോൾ വീട് പൂട്ടി ഇവർ സ്ഥലംവിട്ടു. അതോടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ പുതുതായി പണിത അടുക്കളഭാഗം ശ്രദ്ധയിൽ പെട്ടു. അവിടെനിന്ന് ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി.
തുടർന്ന് പൊലീസെത്തി ഇവിടെ കുഴിച്ചുനോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
