ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി; ഇരുവരും തമ്മിൽ തർക്കം പതിവെന്ന് റിപ്പോർട്ട്
text_fieldsകൊൽക്കത്ത: ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഫെബ്രുവരി 27 ന് കൊൽക്കത്തയിലെ മധുബനി റോഡിലാണ് സംഭവം. പ്രതിയായ സംഘതി പോൾ (32) തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. ഫോട്ടോഗ്രാഫറായ സർഥക് ദാസ് (30) ആണ് കൊല്ലപ്പെട്ടത്. സംഘതിയുടെ ആദ്യവിവാഹത്തിലെ മകനും ഇവർക്കൊപ്പമായിരുന്നു താമസം. കുട്ടിയെ യുവതിയുടെ രക്ഷിതാക്കൾ ഏറ്റെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് യുവതി മകനും സർഥകിനൊപ്പം തമാസമാക്കുകയായിരുന്നു. അടുത്തിടെ സർഥക് യുവതിയോടും മകനോടുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം. സർഥക് മദ്യപിച്ച് വീട്ടിലെത്തിയിരുന്നുവെന്നും ഏതാനും ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്നുമാണ് റിപ്പോർട്ട്. പിന്നാലെ ബുധനാഴ്ച സംഘതി യുവാവിനെ മൂർച്ഛയേറിയ കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

