Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാവ് കിണറ്റി​ലെറിഞ്ഞ ആറ് കുട്ടികൾ മരിച്ചു

text_fields
bookmark_border
18 മാസം മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ അഞ്ചും പെൺകുട്ടികളാണ്
മാതാവ് കിണറ്റി​ലെറിഞ്ഞ ആറ് കുട്ടികൾ മരിച്ചു
cancel
camera_alt

മാതാവ് കിണറ്റിലെറിഞ്ഞ കുട്ടികളുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർ

Listen to this Article

മുംബൈ: കുടുംബ കലഹത്തെ തുടർന്ന് മാതാവ് കിണറ്റിലെറിഞ്ഞ ആറ് കുട്ടികൾ മരിച്ചു. തുടർന്ന് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മാതാവിനെ സമീപവാസികൾ രക്ഷിച്ചു.

മുംബൈയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള റായ്ഗഡിലെ മഹാദി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്രാമവാസികൾ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 18 മാസം മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ അഞ്ചും പെൺകുട്ടികളാണ്. സംഭവത്തിൽ മാതാവ് റൂണ ചിഖുരി സാഹ്നിയെ (30) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

മദ്യപാനത്തെ ചൊല്ലി ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി പ്രകോപിതയായത്. ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം മെച്ചപ്പെട്ട തൊഴിൽ തേടി മഹാരാഷ്ട്രയിലെത്തിയതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Family quarrel: Six children die after mother throws them in to well
Next Story