Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 6:48 AM GMT Updated On
date_range 19 March 2023 6:48 AM GMTയു.പിയിൽ വനത്തിനുള്ളിൽ മലവിസർജനത്തിന് പോയ സ്ത്രീയെ പുള്ളിപ്പുലി കടിച്ചുകൊന്നു
text_fieldsയു.പി വനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. നാഗിന ടൗൺ കാസിവാല ഗ്രാമത്തിലെ വനത്തിൽ മലമൂത്ര വിസർജ്ജനത്തിന് പോയ 40 കാരിയായ സ്ത്രീയെ പുള്ളിപ്പുലി കൊന്നതായാണ് ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്. മിഥിലേഷ് ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
നിയാഴ്ച രാവിലെ മിഥ്ലേഷ് ദേവി കാട്ടിലേക്ക് പോയപ്പോഴാണ് പുലി ആക്രമിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ പ്രദീപ് ശർമ്മ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു. പുലിയെ പിടിക്കാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story