യുവതിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം ബന്ദിയാക്കി ബലാൽസംഗം ചെയ്തു
text_fieldsസമ്പൽപൂർ: യുവതിയെ തട്ടിക്കൊണ്ടു പോയി തോക്കു ചൂണ്ടി പത്ത് ദിവസത്തോളം ബന്ദിയാക്കി ബലാൽസംഗം ചെയ്തതായി പരാതി. ഒഡിഷയിലെ സമ്പൽപൂർ ജില്ലയിൽ കുചിന്ദ എന്ന സ്ഥലത്താണ് സംഭവം. സോമ്യ രഞ്ചൻ ദാരുവ(28) എന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 21നായിരുന്നു യുവതിയെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഇയാൾ സ്വന്തം വീട്ടിൽ യുവതിയെ ബന്ദിയാക്കി പത്ത് ദിവസത്തോളം തോക്കു കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ഭയംകാരണം രക്ഷിതാക്കൾ ഇക്കാര്യം പരാതിപ്പെട്ടിരുന്നില്ല. എന്നാൽ യുവതി ജൂലൈ 30ന് രഞ്ചൻ ദാരുവിൽ നിന്ന് രക്ഷപ്പെട്ട് പുറത്തു കടന്നു.
പിന്നീട് ഇയാൾ യുവതിയുടെ ഭർതൃസഹോദരനെ തട്ടിക്കൊണ്ടു പോവുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർതൃസഹോദരൻ വിട്ടയക്കപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി പിടിക്കെപ്പട്ടിട്ടുണ്ട്. ഇയാളിൽ നിന്ന് ഒരു കൈത്തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
