കൈക്കുഞ്ഞിനെയും കൊണ്ട് യുവതി കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്നും ചാടി; കുഞ്ഞ് രക്ഷപ്പെട്ടത് തലനാഴിരക്ക്
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ മിയാപൂരിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്നും 37കാരിയായ യുവതി ചാടി. വീഴ്ചയിൽ സ്ത്രീ മരിച്ചെങ്കിലും കുഞ്ഞ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞിനെ കയ്യിലെടുത്ത് ഇവർ കെട്ടിടത്തിനു മുകളിൽ നിന്നും ചാടുകയായിരുന്നു. ഭാഗ്യവശാൽ കുഞ്ഞ് സംരക്ഷണ വേലിയിൽ വീണതുകൊണ്ട് മാരക വിഴ്ചയിൽ നിന്നും ഒഴിവായി. നാട്ടുകാരെത്തി കുഞ്ഞിനെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് അപകട നില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചിട്ടുണ്ട്.
ഇഷ സാഹു എന്ന മധ്യപ്രദേശുകാരിയാണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് ഭർത്താവും എട്ട് വവയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് കുട്ടികളും ഉണ്ട്. പ്രസവാനന്തരം വിഷാദം, ഉത്കണ്ഠ, മാസങ്ങളായി ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നു.
ഇഷയും ഭർത്താവും സ്വകാര്യ ഐ.ടി സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബത്തോടൊപ്പം താമസിച്ച അപ്പാർട്ട്മെന്‍റിൽ തന്നെയാണ് ഇഷ ആത്മഹത്യ ചെയ്തത്. ആ സമയത്ത് മറ്റ് കുടുംബാംഗങ്ങൾ അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. ഇഷയുടെ ആത്മഹത്യ അയൽക്കാരെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

