ചെന്നൈ -പാലക്കാട് എക്സ്പ്രസിൽ ബെർത്ത് വീണ് യുവതിക്ക് പരിക്കേറ്റ സംഭവം; സഹയാത്രക്കാരന്റെ അശ്രദ്ധയെന്ന് റെയിൽവേ
text_fieldsപരിക്കേറ്റ യുവതി
സേലം: ചെന്നൈ സെൻട്രൽ -പാലക്കാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സ്ലീപ്പർ കോച്ചിന്റെ മധ്യഭാഗത്തെ ബെർത്ത് തകർന്ന് സ്ത്രീയുടെ തലക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ.
മേയ് 12ന് ട്രെയിൻ തമിഴ്‌നാട്ടിലെ ജോലാർപേട്ട സ്റ്റേഷൻ കഴിഞ്ഞതിന് പിന്നാലെ യാത്രക്കാരിയായ സ്ത്രീ ലോവർ ബെർത്തിൽ ഉറങ്ങുകയയായിരുന്നു. മധ്യഭാഗത്തെ ബെർത്തിൽ ആളില്ലാത്തതിനാൽ മറ്റൊരു യാത്രക്കാരൻ ആ ബെർത്തിൽ കിടക്കാൻ ശ്രമിക്കവേ ബെർത്തിന്റെ ഹുക്ക് ശെരിയായ വിധം കൈകാര്യം ചെയ്യാത്തതിനാലാണ് ബെർത്ത് യുവതിയുടെ തലയിൽ വീണതെന്ന് റെയിൽവേ.
ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ വൈദ്യസഹായം നിരസിച്ച യുവതി സേലം സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷൻ മാസ്റ്റർ ഏർപ്പെടുത്തിയ ആംബുലൻസിൽ സേലത്തെ സർക്കാർ ആശുപത്രിൽ ചികിത്സ നേടി. പിന്നീട് ചികിത്സക്ക് ശേഷം യുവതി ആശുപത്രി വിട്ടതായും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
2025 മാർച്ചിൽ കോച്ച് പൂർണ്ണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ട്രെയിൻ പരിശോധിച്ച റെയിൽവേ സംഘം പറഞ്ഞു. യഥാക്രമം ഉപയോഗിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു ദാരുണ സംഭവം നടന്നതെന്നും റെയിൽവേ സംഘം കൂട്ടിച്ചേർത്തു. കൂടാതെ ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് കൃത്യമായി പരിശോധിച്ച ശേഷം മാത്രമാണ് സർവീസ് ആരംഭിക്കുന്നതെന്ന് സതേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ എം. സെന്തമിൽ സെൽവൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.