കാളവണ്ടിക്കും മതിലിനും ഇടയിൽ കുടുങ്ങി 55കാരി മരിച്ചു
text_fieldsമീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കാളവണ്ടിക്കും മതിലിനും ഇടയിൽ കുടുങ്ങിയ 55കാരി മരിച്ചു. റോഹ്ത പൊലീസ് സ്റ്റേഷൻ പരിധിയിലെ കിനൗനി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ കംലേഷ് എന്ന 55കാരി തന്‍റെ കരിമ്പിൻ പാടത്തെ പണി കഴിഞ്ഞ് മടങ്ങുമ്പോളാണ് കാളവണ്ടിയുടെയുടെയും മതിലിന്‍റെയും ഇടയിൽ പെട്ട് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും വ്യക്തമായത് കംലേഷ് റോഡിലേക്ക് വന്നപ്പോൾ കാളകൾ പരിഭ്രാന്തരാവുകയും ഓടുകയും ചെയ്തു. ഇവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 55 കാരിയായ കംലേഷ് മതിലിനും കാളവണ്ടിക്കും ഇടയിൽ പെട്ടുപോയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആളുകൾ പെട്ടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ച കുടുംബത്തെ രണ്ടു മക്കളുടെ സഹായത്തോടെ സംരക്ഷിച്ചു പോന്നത് കംലേഷായിരുന്നു. സംഭവം ഗ്രാമവാസികളിൽ ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

