Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷ ജീവനക്കാരിയെ സൂപ്പർവൈസറും ഗാർഡുകളും കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

text_fields
bookmark_border
arrest
cancel

ലഖ്നോ: സുരക്ഷ ജീവനക്കാരിയെ സൂപ്പർവൈസറും ഗാർഡുകളും കൂട്ടബലാത്സംഗം ചെയ്ത് മർദിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഹൗസിങ് സൊസൈറ്റിയിൽ ജോലി ചെയ്യുന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മുഖ്യപ്രതിയായ അജയ് എന്ന 32കാരൻ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ചയാണ് ക്രൂര സംഭവം നടന്നത്.

കൊടിയ മർദനത്തിനും ബലാത്സംഗത്തിനും ഇരയായി അവശനിലയിലായ യുവതിയെ മൂന്നു പേർ ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശേഷം ഇവർ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരാവസ്ഥയിലായ യുവതിയെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. ഝാർഖണ്ഡ് സ്വദേശിനിയായ യുവതി ബന്ധുവിന്‍റെ വീട്ടിൽ താമസിച്ചാണ് ഗാസിയാബാദിൽ ജോലി ചെയ്തിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman guard dies after being gang-raped
Next Story