Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​ത്ത​ലാ​ഖ്​ ചൊ​ല്ലി...

മു​ത്ത​ലാ​ഖ്​ ചൊ​ല്ലി ഭാ​ര്യ​യെ മ​ക​ളു​ടെ മു​ന്നി​ൽ ചു​ട്ടു​കൊ​ന്നു; ഭ​ർ​ത്താ​വും പി​താ​വും അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
fire-190819.jpg
cancel

​​ശ്രാ​വ​സ്​​തി (യു.​പി): സ്​​ത്രീ​ധ​ന പീ​ഡ​ന​ത്തി​നൊ​ടു​വി​ൽ ഭാ​ര്യ​യെ മു​ത്ത​ലാ​ഖ്​ ചെ​ല്ലി​യ​തി​നു​ശേ ​ഷം അ​ഞ്ചു വ​യ​സ്സു​ള്ള മ​ക​ളു​ടെ മു​ന്നി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തി കൊ​ന്നു. യു.​പി​യി​ലെ ഗാ​ധ ്ര ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ന​ടു​ക്കു​ന്ന സം​ഭ​വം. 22കാ​രി​യാ​യ സ​ഹീ​ദ​യാ​ണ്​ കൊ​ല്ല​പ്പെ​ട് ട​ത്.

മു​ത്ത​ലാ​ഖ്​ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ണ്​ ​കൊ​ല ന​ട​ത്തി​യ​തെ​ന്ന്​ യു​വ​തി​യു​ടെ ബ​ന ്ധു​ക്ക​ൾ പ​റ​യു​ന്നു. സ്​​ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ്​ ഭ​ർ​ത്താ​വ്​ ന​ഫീ​സി​നെ​യും ഇ​യാ​ളു​ടെ പി​താ​വി​െ​ന​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. കേ​സെ​ട​ു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​മീ​പി​ച്ചെ​ങ്കി​ലും പൊ​ലീ​സ്​ ഭ​ർ​ത്താ​വി​​െൻറ വീ​ട്ടി​ൽ​ത​ന്നെ ത​ങ്ങാ​ൻ സ​ഹീ​ദ​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. ആ​റു​വ​ർ​ഷം മു​മ്പാ​ണ്​ സ​ഹീ​ദ​യെ ഇ​തേ ഗ്രാ​മ​ത്തി​ൽ​ത​ന്നെ​യു​ള്ള ന​ഫീ​സ്​ വി​വാ​ഹം ചെ​യ്​​ത​ത്.

ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും എ​പ്പോ​ഴും മ​ക​ളെ മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നു​ പ​റ​ഞ്ഞ സ​ഹീ​ദ​യു​ടെ പി​താ​വ്​ ഈ ​മാ​സം ആ​റി​ന്​ മ​ക​ളെ ന​ഫീ​സ്​ ഫോ​ണി​ലൂ​ടെ മു​ത്ത​ലാ​ഖ്​ ചൊ​ല്ലി​യ​താ​യും പ​റ​ഞ്ഞു. പി​ന്നീ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി അ​നു​ര​ഞ്​​ജ​ന​ത്തി​ന്​ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ മ​ക​ളെ ഭ​ർ​ത്താ​വി​​െൻറ വീ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്ന​ു.

അ​തേ​സ​മ​യം, ഒ​ത്തു​തീ​ർ​പ്പി​നാ​യി സ​ഹീ​ദ​യു​ടെ ബ​ന്ധു​ക്ക​ൾ ത​ങ്ങ​ളെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്​ സ്​​ത്രീ​ധ​ന​പീ​ഡ​ന മ​ര​ണം​ത​ന്നെ​യാ​ണെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച്​ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ​അ​റി​യി​ച്ചു.

മൂ​ന്ന്​ ത​ലാ​ഖും ഒ​രു​മി​ച്ചു ചൊ​ല്ലു​ന്ന​ത്​ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന നി​യ​മം ക​ഴി​ഞ്ഞ മാ​സം പാ​ർ​ല​മ​െൻറ്​ പാ​സാ​ക്കി​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqmalayalam newsindia newstriple talaq killing
News Summary - UP woman given triple talaq then family burns her alive
Next Story