Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

19കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
Rape
cancel

മുംബൈ: 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേര്‍ പിടിയില്‍. ഒരു പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്

മുബൈയിലെ ഗോവണ്ടിയില്‍ ശിവാജി നഗര്‍ മേഖലയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് കൂട്ടബലാത്സംഗം നടന്നത്. യുവതി ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

പിടിയിലായവരില്‍ ഒരാള്‍ക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നു. ഇയാള്‍ സമീപത്തെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഉത്തര്‍ പ്രദേശിലേക്ക് ട്രെയിനില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നു പേരും പിടിയിലായത്. ഒളിവിലുള്ള പ്രതിക്കായി ശിവാജി നഗര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman gang raped in Mumbai two minors arrested
Next Story