സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്ത 19കാരി മരിച്ചു
text_fieldsമുംബൈ: ജൂലൈ ആദ്യ വാരത്തിൽ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്ത 19കാരി ചികിത്സക്കിടെ മരിച്ച ു. മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് സ്വദേശിയാണ് പെൺകുട്ടി. ജൂലൈ ഏഴിന് സുഹൃത്തുക്കൾക് കൊപ്പം പിറന്നാൾ ആഘോഷിക്കാൻ മുംബൈയിൽ എത്തിയപ്പോഴാണ് കൂട്ടബലാത്സംഗത്തിന് ഇരയായ ത്. നാലുപേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാട്ടിലേക്കു മടങ്ങിയ പെൺകുട്ടി വിഷയം ബന്ധുക്കളോടു പറഞ്ഞിരുന്നില്ല. ജൂലൈ 24ന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ബലാത്സംഗത്തിന്ഇരയായതായി കണ്ടെത്തിയത്. തുടർന്ന് ഒൗറംഗാബാദ് ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.
കേസ് മുംബൈ പൊലീസിന് കൈമാറിയെങ്കിലും തുമ്പുണ്ടാക്കാനായില്ല.
