Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ...

മുംബൈ തീപിടുത്തം:ഖുശ്​ബു മരണത്തിന്​ കീഴടങ്ങിയത്​ ജന്മദിനാഘോഷത്തിനിടെ

text_fields
bookmark_border
Untitled
cancel

മുംബൈ: 29ാം പിറന്നാൾ ആഘോഷത്തിലായിരുന്നു ഖുശ്​ബു മെഹ്​ത. കമല മിൽസ്​ ​േകാംപ്ലക്​സിലെ നാല്​ നില കെട്ടിടത്തി​​​െൻറ റൂഫ്​ ടോപ് റസ്​റ്റൊറ​​െൻറിലായിരുന്നു ആഘോഷം. സുഹൃത്തുക്കളുടെ ആശംസാ ഗാനങ്ങളുടെ അകമ്പടിയോടെ ആഹ്ലാദവതിയായിരുന്നു അവർ. മിനിറ്റുകൾ കഴ​ിഞ്ഞെത്തുന്ന ദുരന്തത്തെ കുറിച്ച്​ അവൾ അറിഞ്ഞതേയില്ലായിര​ുന്നു.  ഖുശ്​ബു പിറന്നാൾ കേക്ക്​ മുറിക്കുന്നതി​​​െൻറ വീഡിയോ പുറത്ത്​ വന്നിരുന്നു. 

ആ ആഘോഷത്തിന്​ അധികം ആയുസ്സുണ്ടായിരുന്നില്ല. കമല മിൽസ് അഗ്നി നാളങ്ങൾ വിഴുങ്ങിയപ്പോൾ ജീവൻ നഷ്​ടപ്പെട്ട 14 പേരിൽ അവളുമുണ്ടായിരുന്നു. ഒപ്പം ആശംസകളുമായെത്തിയ അവള​ുടെ സുഹൃത്തുക്കള​ും. 

khushboo-mehta5
ഖുശ്​ബുവി​​​െൻറ വിവാഹ സമയത്തെടുത്ത ചിത്രം
 

എ​​​െൻറ പേരമകളുടെ പിറന്നാളായിരുന്നു ഇന്ന്​, അവൾ മരണത്തിന്​ കീഴടങ്ങി. തീയണക്കാനുള്ള ഉപകരണങ്ങളോ അപകടത്തിൽ നിന്നും ഒാടി രക്ഷപ്പെടാനുള്ള സൗകര്യമോ ആ റസ്​റ്റോറൻറിലുണ്ടായിരുന്നില്ല. ഇതൊന്നും പരിശോധിക്കാൻ ആരും മുന്നോട്ട്​ വന്നില്ലെന്നും ​പൊലീസും മുംബൈ പൗരാവലിയും ഒന്നും ചെയ്​തില്ലെന്നും ഖുശ്​ബുവി​​​െൻറ മുത്തച്ഛൻ പറഞ്ഞു. ഖുശ്​ബുവി​​​െൻറ മൃതശരീരം  ഭർത്താവ്​ തിരിച്ചറിഞ്ഞു​.  

മരിച്ചവരിൽ 12 പേരും സ്​ത്രീകളാണ്​. ഭൂരിഭാഗവും 20 മുതൽ 30 വരെ പ്രായമുള്ളവർ. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai firemalayalam newsRooftop Pub
News Summary - Woman, Friends Celebrating Birthday Die In Mumbai Rooftop Pub Fire - India News
Next Story