Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താം ദിനം പുനർജന്മം; നേപ്പാളിൽ പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്നും 60-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
പത്താം ദിനം പുനർജന്മം; നേപ്പാളിൽ പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്നും 60-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
cancel

നു​വാ​ക്കോ​ട്ട് (നേ​പ്പാ​ൾ): നു​വാ​ക്കോ​ട്ട് ജി​ല്ല​യി​ലെ ബെ​ട്രാ​വ​തി​യി​ൽ നാ​ലു​നി​ല വീ​ടി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ കു​ടു​ങ്ങി​യ 60 വ​യ​സ്സു​ള്ള സ്ത്രീ​യെ 10 ദി​വ​സ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി. ച​ണ്ഡി​ക ശ്രേ​ഷ്ഠ​യെ​യാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ബി​ദൂ​ർ മു​നി​സി​പ്പാ​ലി​റ്റി 10ലെ ​വീ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് കാ​ഠ്മ​ണ്ഡു പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഒ​മ്പ​ത് അം​ഗ സാ​യു​ധ പൊ​ലീ​സ് സേ​ന​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ശ്രേ​ഷ്ഠ​യെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കാ​യി ഹെ​ലി​കോ​പ്ട​റി​ൽ ത്രി​ശൂ​ലി​യി​ലെ നേ​പ്പാ​ളി സൈ​ന്യ​ത്തി​ന്റെ മൈ​ഥി​ലി ബാ​ര​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ചി​കി​ത്സ​ക്കാ​യി അ​വ​രെ കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ത്രി​ശൂ​ലി 3 എ ​ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഒ​രു തു​ര​ങ്ക​ത്തി​ൽ​നി​ന്ന് ര​ണ്ടു​പേ​രെ ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ക​ബീ​ർ മ​ഹാ​ർ​ജ​ൻ (45), ഫോ​ർ​മാ​ൻ സ​ഞ്ജ​യ് സാ​ഹ് (30) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​തി​നി​ടെ, വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,344 ആ​യി ഉ​യ​ർ​ന്നു. കാ​ണാ​താ​യ, 900 പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. റാ​സു​വ, നു​വാ​ക്കോ​ട്ട് ജി​ല്ല​ക​ളി​ലാ​യി 600ല​ധി​കം കു​ട്ടി​ക​ളും കാ​ണാ​താ​യ​വ​രി​ലു​ണ്ട്. ക​ണ്ടെ​ടു​ത്ത ആ​കെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ 758 പേ​ർ മു​തി​ർ​ന്ന​വ​രും 85 പേ​ർ കു​ട്ടി​ക​ളു​മാ​ണ്. 501 പേ​രു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ചൈ​നീ​സ് ഭാ​ഗ​ത്ത് 21 പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൽ തി​ബ​ത്തി​ൽ 500ല​ധി​കം പേ​രെ കാ​ണാ​താ​യ​താ​യി ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​പ്പാ​ളി​ൽ ചി​ത്വാ​ൻ ജി​ല്ല​യി​ൽ മാ​ത്രം 360ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഡി.​എ​ൻ.​എ സാ​മ്പ്ൾ ശേ​ഖ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 1030 മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി സം​സ്ക​രി​ച്ചു.

ഡി.എൻ.എ പരിശോധന: ഉദ്യോഗസ്ഥരെ നിയമിച്ചു

തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യോ​ഗി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി ഡി.​എ​ൻ.​എ ഡി​വി​ഷ​ൻ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ അ​നു ച​ന്ദ്ര (ഫോ​ൺ: 9656560865), തൃ​ശൂ​ർ റീ​ജി​ന​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ (ഫോ​ൺ: 9388137475), എ​റ​ണാ​കു​ളം റീ​ജി​ന​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ സ​യ​ൻ​റി​ഫി​ക് ഓ​ഫി​സ​ർ പ്രി​യ മേ​രി ചാ​ക്കോ (ഫോ​ൺ: 9656719301), ക​ണ്ണൂ​ർ റീ​ജി​ന​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ ഡോ. ​എ.​കെ. ഹെ​ൽ​ന (ഫോ​ൺ: 9496463811) എ​ന്നി​വ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​താ​ത് പ്ര​ദേ​ശ​ത്തെ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ ബ​ന്ധ​പ്പെ​ട്ട് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഫോ​റ​ൻ​സി​ക് യ​ൻ​സ് ല​ബോ​റ​ട്ട​റി ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് സ​ജി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman Found Alive After Being Trapped Under Debris
Next Story