Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതി വീഡിയോകാൾ ചെയ്ത് നഗ്നത പ്രദർശിപ്പിച്ചതായി ബി.ജെ.പി എം.എൽ.എയുടെ പരാതി

text_fields
bookmark_border
യുവതി വീഡിയോകാൾ ചെയ്ത് നഗ്നത പ്രദർശിപ്പിച്ചതായി ബി.ജെ.പി എം.എൽ.എയുടെ പരാതി
cancel

ചിത്രദുർഗ: അജ്ഞാതയായ യുവതി വാട്ട്‌സ്ആപ് വീഡിയോ കാളിൽ വന്ന് സ്വയം നഗ്നത പ്രദർശിപ്പിച്ചതായി മുതിർന്ന ബി.ജെ.പി എം.എൽ.എ ജി. എച്ച് തിപ്പറെഡ്ഡി പൊലീസിൽ പരാതി നൽകി. ഒക്‌ടോബർ 31ന് വൈകുന്നേരം തനിക്ക് വീഡിയോ കാൾ ലഭിച്ചെന്നും ഒരു സ്ത്രീ തന്നെ വീഡിയോകാൾ ചെയ്ത് വസ്ത്രം അഴിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കാൾ വിച്ഛേദിച്ചതിന് ശേഷം യുവതി അശ്ലീല വീഡിയോ അയച്ചതായും എം.എൽ.എ പരാതിയിൽ പറഞ്ഞു. വിളിച്ചയാൾക്കെതിരെ നടപടിയെടുക്കണമെന്ന് തിപ്പറെഡ്ഡി ആവശ്യപ്പെട്ടു.

ആദ്യ കാൾ ലഭിച്ചപ്പോൾ വിളിച്ചയാൾ തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, മറ്റൊരു കാൾ ലഭിച്ചു. അതിൽ സ്ത്രീ പ്രത്യക്ഷപ്പെട്ടു. "അപ്പോൾ ഞാൻ ഫോൺ മാറ്റി വെച്ചു. വീണ്ടും, അര മിനിറ്റിനുശേഷം എനിക്കൊരു കാൾ വന്നു. കാൾ കട്ട് ചെയ്യുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ശേഷം എന്റെ ഭാര്യക്ക് ഞാൻ എന്റെ ഫോൺ നൽകി" -എം.എൽ.എ പറഞ്ഞു. സൈബർ ക്രൈം സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Flashes Karnataka BJP Leader, 75, On WhatsApp Call. He Goes To Cops
Next Story