Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവു നായ്​ക്കൾക്ക്​...

തെരുവു നായ്​ക്കൾക്ക്​ തീറ്റ നൽകിയതിന്​​​​ എട്ടുലക്ഷം പിഴ; ആറു ലക്ഷം പിഴ കിട്ടിയവർ വേറെയുമുണ്ടെന്ന്​ യുവതി

text_fields
bookmark_border
ashla feeding stray dogs
cancel
camera_alt

പ്രതീകാത്മക ചിത്രം

താണെ: തെരുവു നായ്​ക്കൾക്ക്​ ഹൗസിങ്​ കോംപ്ലക്​സിനുള്ളിൽ തീറ്റ നൽകിയതിന്​ വനിതക്ക്​ എട്ടുലക്ഷം രൂപ പിഴ. നവി മുംബൈയിലെ 40 കെട്ടിടങ്ങളുള്ള എൻ.ആർ.​ഐ ​കോംപ്ലക്​സിലെ താമസക്കാരിയായ അൻഷു സിങ്ങാണ്​ റസിഡൻഷ്യൽ സൊസൈറ്റി മാനേജ്​മെൻറ്​ കമ്മിറ്റിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്​.

ഒരു ദിവസം തെരുവ്​ നായ്​ക്കൾക്ക്​ തീറ്റനൽകിയാൽ 5000 രൂപയാണ്​ പിഴയെന്നും ഈ പിഴ കുമിഞ്ഞുകൂടിയാണ്​ ഇത്രയും തുകയായതെന്നും അൻഷു സിങ്​ പറയുന്നു. മറ്റൊരാൾക്ക്​ ആറു ലക്ഷമാണ്​ പിഴ ചുമത്തിയിട്ടുള്ളത്​.

തെരുവ്​ നായ്​ക്കൾക്ക്​ കെട്ടിട വളപ്പിൽ തീറ്റ നൽകുന്നവർക്ക്​ പിഴ ചുമത്തുന്ന സ​മ്പ്രദായം ഈ വർഷം ജൂലൈയിലാണ്​ മാനേജ്​മെൻറ്​ കമ്മിറ്റി ആരംഭിച്ചതെന്നും അവർ പറയുന്നു.

അതേസമയം, കുട്ടികൾ ട്യൂഷന്​ പോകു​​മ്പോൾ തെരുവു നായ്​ക്കൾ പിന്നാലെ കൂടുന്നതായും വയോധികർക്ക്​ പേടിക്കാതെ നടക്കാനാവുന്നില്ലെന്നും ഹൗസിങ്​ കോംപ്ലക്​സ്​ സെക്രട്ടറി വിനീത ശ്രീനന്ദൻ പറയുന്നു. തെരുവ്​ നായ്​ക്കൾക്ക്​ ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ്​ അവ ഹൗസിങ്​ കോളനിയിൽ കേന്ദ്രീകരിക്കുന്നതെന്നും അതൊഴിവാക്കാനാണ്​ പിഴ ചുമത്തുന്നതെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog
News Summary - woman Fined ₹ 8 Lakh For Feeding Stray Dogs
Next Story