Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മഹത്യ ചെയ്തില്ല; കാമുകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുവതി

text_fields
bookmark_border
honouring suicide
cancel
Listen to this Article

ലഖ്നോ: ഒരുമിച്ച് മുങ്ങി മരിക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം ആത്മഹത്യയിൽ നിന്ന് പിന്മാറിയതിന് കാമുകനെതിരെ യുവതി പൊലീസിൽ പരാതി നൽകി. യു.പിയിലെ പ്രയാഗ് രാജിലാണ് ഈ വിചിത്ര സംഭവം നടന്നത്.

റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ യുവതി കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ സമയത്ത് കാമുകന്‍ മറ്റൊരാളെ വിവാഹം ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അവസാനം ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന ധാരണയിലെത്തുകയുമായിരുന്നു. നൈനി പാലത്തിൽ നിന്ന് ഗംഗാനദിയിലേക്ക് ചാടാനാണ് ഇരുവരും തീരുമാനിച്ചത്.

ധാരണ പ്രകാരം തിങ്കളാഴ്ച ഇരുവരും നൈനി പാലത്തിലെത്തുകയും യുവതി ആദ്യം നദിയിലേക്ക് ചാടുകയും ചെയ്തു. എന്നാൽ കാമുകന്‍ ആത്മഹത്യയിൽ നിന്ന് പിന്മാറുകയും ഓടിപോവുകയും ചെയ്തതായി യുവതി ആരോപിച്ചു. ഇതുകണ്ട യുവതി നീന്തി രക്ഷപ്പെട്ടെന്നും ഉടൻ തന്നെ കാമുകനെതിരെ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ കാമുകനെതിരെ കേസെടുത്തതായി പ്രയാഗ് രാജ് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കൊലപാതകശ്രമം, വഞ്ചനാക്കുറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കാമുകനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman files FIR against runaway lover for not honouring suicide pact
Next Story