Top
Begin typing your search above and press return to search.
exit_to_app
exit_to_app
Woman Falls Off Auto, Dies Trying To Get Phone Back From Snatchers Near Mumbai
cancel
Homechevron_rightNewschevron_rightIndiachevron_rightയുവാക്കൾ തട്ടിപ്പറിച്ച ...

യുവാക്കൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കുന്നതിനിടെ ഓ​ട്ടോറി​ക്ഷയിൽനിന്ന്​ വീണ യുവതിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border

താനെ: ബൈക്കിലെത്തിയ യുവാക്കൾ തട്ടിപ്പറിച്ച മെ​ാബൈൽ ഫോൺ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഓ​ട്ടോറിക്ഷയിൽനിന്ന്​ 27കാരിക്ക്​ ദാരുണാന്ത്യം. മുംബൈ താനെയിൽ ബുധനാഴ്ച രാത്രിയാണ്​ സംഭവം.

സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. മാളിലെ സ്​പായിൽ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ്​ സുഹൃത്തിനൊപ്പം ഓ​ട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ്​ സംഭവം.

ബൈക്കിലെത്തിയ യുവാക്കൾ ഓ​ട്ടോറിക്ഷക്ക്​ സമീപ​െമത്തുകയും യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയുമായിരുന്നു. മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി റോഡിലേക്ക്​ വീണു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

യുവതിയോടൊപ്പം യാത്ര ചെയ്​തിരുന്ന സുഹൃത്തിന്‍റെ പരാതി​യിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു. തുടർന്ന്​ മൊബൈൽ ​േഫാൺ തട്ടി​പ്പറിച്ച്​ രക്ഷപ്പെടാൻ ശ്രമിച്ച അൽകേഷ്​ പർവേസ്​ മോമിൻ അൻസാരിയെയും 18കാരനെയും പൊലീസ്​ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

Show Full Article
TAGS:Death Mumbai 
News Summary - Woman Falls Off Auto, Dies Trying To Get Phone Back From Snatchers Near Mumbai
Next Story