Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ വനിത...

ബംഗളൂരുവിൽ വനിത ഡിവൈ.എസ്.പി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ബംഗളൂരുവിൽ വനിത ഡിവൈ.എസ്.പി തൂങ്ങിമരിച്ച നിലയിൽ
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വ​നി​ത ഡി​വൈ.​എ​സ്.​പി​യെ സു​ഹൃ​ത്തിെൻറ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക സി.​ഐ.​ഡി വി​ഭാ​ഗം ഡി​വൈ.​എ​സ്.​പി​യാ​യ വി. ​ല​ക്ഷ്മി(33)​യെ​യാ​ണ് വി​നാ​യ​ക ലേ​ഒൗ​ട്ടി​ലു​ള്ള സു​ഹൃ​ത്തിെൻറ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ല​ക്ഷ്്മി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച് പി​താ​വ് വെ​ങ്ക​ടേ​ഷ് അ​ന്ന​പൂ​ർ​ണേ​ശ്വ​രി ന​ഗ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. 2014 ബാ​ച്ച് കെ.​എ​സ്.​പി.​എ​സ്. ഉ​ദ്യോ​ഗ​സ്ഥ​യാ​യ, കോ​ലാ​ര്‍ ജി​ല്ല​യി​ലെ മാ​സ്തി സ്വ​ദേ​ശി​നി​യാ​യ വി. ​ല​ക്ഷ്മി 2017-ലാ​ണ് സ​ര്‍വി​സി​ല്‍ പ്ര​വേ​ശി​ച്ച​ത്.

സൗ​ത്ത് ബം​ഗ​ളൂ​രു​വി​ലെ കൊ​ന​ന​കു​ണ്ഡെ​യി​ൽ താ​മ​സി​ക്കു​ന്ന ല​ക്ഷ്മി ബു​ധ​നാ​ഴ്ച രാ​ത്രി ഡി​ന്ന​ർ ക​ഴി​ക്കു​ന്ന​തി​നാ​യാ​ണ് വി​നാ​യ​ക ലേ​ഒൗ​ട്ടി​ലു​ള്ള സു​ഹൃ​ത്ത് മ​നു​വിെൻറ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. രാ​ത്രി ഏ​ഴോ​ടെ സു​ഹൃ​ത്തിെൻറ വീ​ട്ടി​ലെ​ത്തി​യ ല​ക്ഷ്മി രാ​ത്രി പ​ത്തോ​ടെ മു​റി​ക്ക​ക​ത്ത് പ്ര​വേ​ശി​ച്ച് അ​ക​ത്തു​നി​ന്ന് കു​റ്റി​യി​ട്ടു. ഏ​റെ നേ​ര​മാ​യി​ട്ടും ല​ക്ഷ്മി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ ത​ക​ർ​ത്ത് മ​നു അ​ക​ത്തു ക​യ​റി. തു​ട​ർ​ന്നാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​നു​വി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyspdeath
News Summary - Woman DYSP hanged in Bangalore
Next Story