ഗുഡ്ഗാവ്: ഹരിയാനയിെല ഗുഡ്ഗാവിൽ ഭർത്താവിെനയും ബന്ധുക്കളെയും അടിച്ചവശരാക്കിയശേഷം 22കാരിെയ ബലാത്സംഗം ചെയ്തു. ഗുഡ്ഗാവിലെ സെക്ടർ 57 റോഡരികിലാണ് സംഭവം.
രാത്രി ഭർതൃ സഹോദരെൻറ വീട്ടിലെ ചടങ്ങിൽ പ െങ്കടുത്ത് കാറിൽ മടങ്ങുകയായിരുന്നു കുടുംബം. വഴിയിൽ വെള്ളം കുടിക്കുന്നതിനായി കാർ നിർത്തിയപ്പോൾ മറ്റു രണ്ട് കാറുകൾ സമീപെത്തത്തി. മദ്യപിച്ച ഒരു സംഘമാളുകളായിരുന്നു ആ കാറുകളിൽ ഉണ്ടായിരുന്നത്.
വാഹനം നിർത്തിയിട്ടത് എന്തിനാണ് എന്നന്വേഷിച്ച സംഘം പിന്നീട് യുവതിയുടെ ബന്ധുക്കളുമായി തർക്കം തുടങ്ങുകയും ഭർത്താവിനെയും ബന്ധുക്കളെയും അടിച്ചവശരാക്കുകയുമായിരുന്നു. അതിനിെട കാറിനുള്ളിലിരിക്കുന്ന യുവതി സംഘത്തിെൻറ കണ്ണിൽപെട്ടു. അവരെ റോഡരികിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ബലാത്സംഗം ചെയ്തയാെളയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാറും െപാലീസ് കണ്ടെത്തി. പ്രതികെള ഇന്ന് കോടതിയിൽ ഹാജരാക്കും.
10 ദിവസത്തിനിടെ ഹരിയാനയിൽ നടക്കുന്ന 10ാമത്തെ ബലാത്സംഗക്കേസും ഇതേകാലയളവിൽ ഗുഡ്ഗാവിൽ നടക്കുന്ന നാലാമത്തെ കേസുമാണിത്.