Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്​കാര ചടങ്ങിന്​...

സംസ്​കാര ചടങ്ങിന്​ പണമില്ല; മക​െൻറ മൃതദേഹം ദാനം ചെയ്​തു

text_fields
bookmark_border
സംസ്​കാര ചടങ്ങിന്​ പണമില്ല; മക​െൻറ മൃതദേഹം ദാനം ചെയ്​തു
cancel

ബസ്​തർ: വാഹനാപകടത്തിൽ ​ മരിച്ച മക​​​െൻറ സംസ്​കാര ചടങ്ങുകൾക്ക്​ പണമില്ലാ​െത തുടർന്ന്​ മൃതദേഹം  ആശുപത്രിക്ക്​ വിട്ടു നൽകി. ചണ്ഡിഗഡിലെ ബസ്​തർ സ്വദേശിയായ ബാമൻ എന്ന യുവാവി​​​െൻറ മൃതദേഹമാണ്​ സംസ്​കാരത്തിന്​ പണമില്ലാത്തതിനാൽ മെഡിക്കൽ കോളജിന്​ വിട്ടു നൽകിയത്​. 

​ വാഹനാപകടത്തിൽ പരിക്കേറ്റ്​ ജഗ്​ദൽപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാമൻ വ്യാഴാഴ്​ചയാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന്​ കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെ​ട്ടു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങി സ്വന്തം ഗ്രാമത്തിലെത്തിക്കാൻ പണമില്ലെന്ന്​ കുടുംബാംഗങ്ങൾ അറിയിക്കുകയായിരുന്നു. 

മൃതദേഹം കൊണ്ടുപോകുന്നില്ലെങ്കിൽ മെഡിക്കൽ കോളജിന്​ വിട്ടുനൽകാമെന്ന്​ അധികൃതർ അറിയിച്ചു. തുടർന്ന്​ മൃതദേഹം വിട്ടുനൽകാൻ മാതാവ്​ തീരുമാനിക്കുകയായിരുന്നു. 

Show Full Article
TAGS:donate dead body Bastar Chhattisgarh india news 
News Summary - Woman donates son's body, no money for last rites- India news
Next Story