Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം

text_fields
bookmark_border
mumbai sion hospital
cancel

മുംബൈ: കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം. ഞായറാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.

മദ്യപിച്ച് രോഗിയോടൊപ്പം എത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. തുടർന്ന് രോഗിയടങ്ങുന്ന സംഘം ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. സ്വയം പ്രതിരോധിക്കുന്നതിനിടെ ഡോക്ടർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാൻ ഉന്നതസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman doctor attacked while on duty in Mumbai
Next Story