Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ നായക്​...

ലോക്​ നായക്​ ആശുപത്രിയിൽ രോഗികൾ വനിത ഡോക്​ടറെ കയ്യേറ്റം ചെയ്​തു

text_fields
bookmark_border
covid-19
cancel

ന്യൂഡൽഹി: കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന ലോക്​ നായക്​ ആശുപത്രിയിൽ വനിത ഡോക്​ടർക്ക്​ നേരെ കയ്യേറ്റം. ചെ ാവ്വാഴ്​ച വൈകീട്ട്​ സർജിക്കൽ വാർഡിലെ രോഗികൾ ഡ്യൂട്ടി ഡോക്​ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവരെ രക്ഷിക്ക ാനെത്തിയ ഡോക്​ടർക്കും മർദനമേറ്റു. തുടർന്ന്​ ഇവർ ഡ്യൂട്ടി റൂമിൽ അടച്ചിരുന്ന്​ സെക്യൂരിറ്റി ഗാർഡിനെ വിളിച്ചാണ്​ രക്ഷപ്പെട്ടത്​.

പരിശോധനക്കെത്തിയ റെസിഡൻറ്​ ഡോക്​ടറെ രോഗികളിലൊരാൾ അസഭ്യം പറഞ്ഞതാണ്​ തുടക്കം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടറിലൊരാൾ ഇത്​ എതിർത്തതോടെ രോഗികൾ നഴ്​സുമാരെ ഉൾപ്പെടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്​തു. പിന്നീട്​ രോഗികൾ സംഘം ചേർന്ന്​ ഡോക്ടർമാരെ ആക്രമിക്കുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു.

പി.പി.ഇ കിറ്റ്​ ഇല്ലാത്തതിനാൽ ഡോക്​ടർമാർ വിളിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാർ വാർഡിൽ എത്തിയില്ല. ആശുപത്രി അധികൃതർ പി.പി.ഇ കിറ്റ്​ നൽകിയ ശേഷം മാത്രമാണ്​ ഇവർ വാർഡിൽ എത്തി ഡോക്​ടർമാരെ രക്ഷപ്പെടുത്തിയത്​. രോഗികൾക്കെതിരെ കേസെടുക്കണമെന്നും കോവിഡ്​ വാർഡുകളിൽ പൊലീസ്​ സുരക്ഷ ഉറപ്പാക്കണമെന്നും റെസിഡൻറ്​ ഡോക്​ടർമാരുടെ അസോസിയേഷൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assaultedindia newsCovid wardWoman doctorLok Nayak Hospital
News Summary - Woman doctor allegedly assaulted at Lok Nayak Hospital, Delhi - India news
Next Story