Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​; ആശുപത്രിയിൽ...

കോവിഡ്​; ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച എൻജിനീയർ കാറിൽ മരിച്ചനിലയിൽ

text_fields
bookmark_border
Woman Dies In Car Outside Noida Hospital, Gasping, Unable To Find Bed
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിലെ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതിരുന്ന എൻജിനീയർക്ക്​ കാറിൽ ദാരുണാന്ത്യം. നോയിഡയിലെ സർക്കാർ ആശുപത്രിക്ക്​ പുറത്താണ്​ സംഭവം.

കോവിഡ്​ ബാധിച്ച്​ അത്യാസന്ന നിലയിലായതോടെ 35കാരിയായ ജാഗ്രതി ഗുപ്​ത​ ആശുപ​ത്രിയിലെത്തുകയായിരുന്നു. ജാഗ്രതിക്കൊപ്പമുണ്ടായിരുന്ന വീട്ടുടമസ്​ഥൻ ആശുപത്രി പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും ​പ്രവേശനം നി​േഷധിച്ചു. തുടർന്ന്​ മൂന്നുമണിക്കൂറിലധികം യുവതിയും വീട്ടുടമസ്​ഥനും ആശുപത്രിക്ക്​ പുറത്ത്​ കാറിൽ കഴിഞ്ഞു. പിന്നീട്​ ശരീരത്തിൽ ഓക്​സിജന്‍റെ അളവ്​ കുറഞ്ഞതോടെ എൻജിനീയർ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.

ഒപ്പമുണ്ടായിരുന്നയാളുടെ വീട്ടിലാണ്​ യുവതിയുടെ താമസം. ഭർത്താവും രണ്ടു കുട്ടികളും മധ്യപ്രദേശിലാണ്​.

'യുവതിയുടെ വീട്ടുടമസ്​ഥൻ സഹായത്തിനായി യാചിക്കു​േമ്പാൾ ഞാൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആരും ​അദ്ദേഹത്തെ കേൾക്കാൻ തയാറായിരുന്നില്ല. ഏകദേശം മൂന്നരയോടെ അവർ വീണു. ഇ​േതാടെ അദ്ദേഹം ആശുപത്രിയിലെ റിസപ്​ഷനിലെത്തുകയും യുവതിക്ക്​ ശ്വാസമില്ലെന്ന്​ അറിയിക്കുകയുമായിരുന്നു. ജീവനക്കാർ എത്തിയെങ്കിലും മരിച്ചതായി അറിയിച്ചു' -ദൃക്​സാക്ഷിയായ സചിൻ എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

യു.പിയിൽ ഓക്​സിജൻ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്​. ഓക്​സിജൻ ക്ഷാമവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ്​ വെല്ലുവിളിയാകുന്നത്​. എന്നാൽ സംസ്​ഥാനത്ത്​ ഓക്​സിജൻ ക്ഷാമമില്ലെന്നാണ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം.

കോവിഡ്​ രോഗികൾ നോയിഡയിലെ റോഡിൽ മരിച്ചുവീഴുന്നത്​ സ്​ഥിരം കാഴ്ചയാണെന്നാണ്​ റി​േപ്പാർട്ടുകൾ. ആശുപത്രിയിലെത്തിച്ചാൽ ഓക്​സിജൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശനം നിഷേധിക്കുന്നതും സ്​ഥിരം കാഴ്ചയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineerUP Covid​Covid 19Covid Death
News Summary - Woman Dies In Car Outside Noida Hospital, Gasping, Unable To Find Bed
Next Story