Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകനുമായുള്ള വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി; മരണശേഷവും 23 മിനിറ്റ് കോൾ, യുവാവിനെതിരെ കേസ്

text_fields
bookmark_border
Nagpur Abetment Case
cancel

നാഗ്പൂർ: കാമുകനുമായുള്ള വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. യുവതിയുടെ മരണശേഷവും വീഡിയോ കോൾ ഏകദേശം 23 മിനിറ്റോളം തുടർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

യുവതി ജീവനൊടുക്കുമെന്ന് വീഡിയോ കോളിലൂടെ അറിയിച്ചിട്ടും യുവാവ് അവരെ തടയാൻ ശ്രമിച്ചില്ലെന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമരാവതി സ്വദേശിനിയായ യുവതി നാഗ്പൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ധന്തോളി പ്രദേശത്ത് സുഹൃത്തിനൊപ്പമായിരുന്നു താമസം. അമരാവതി സ്വദേശിയായ 34കാരനായ യുവാവ് നിലവിൽ പൂണെയിൽ പി.എച്ച്.ഡി ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

2015 മുതൽ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് യുവാവ് ഉറപ്പുനൽകിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് യുവാവ് സുഹൃത്തിനൊപ്പം യുവതിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് യുവാവിന്റെ കുടുംബം വിവാഹത്തെ എതിർത്തു. ഇക്കാര്യം യുവാവ് യുവതിയിൽനിന്ന് മറച്ചുവെച്ച് ബന്ധം തുടരുകയും പിന്നീട് വിവാഹത്തിന് തയാറല്ലെന്ന് അറിയിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് പലതവണ വാഗ്ദാനം നൽകി യുവാവ് ഇവരെ ശാരീരികമായി ചൂഷണം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി.

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യുവാവ് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിവാഹം നിരസിച്ചതും തുടർച്ചയായ ഭീഷണികളും യുവതിയെ മാനസികമായി തളർത്തിയിരുന്നു. സെപ്റ്റംബർ 19 രാത്രി യുവതി കാമുകനെ വീഡിയോ കോൾ ചെയ്ത് താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് അറിയിച്ചു. എന്നാൽ യുവാവ് അവരെ തടയാനോ സഹായം തേടാനോ ശ്രമിച്ചില്ലെന്നും കുടുംബം പറയുന്നു.

വീഡിയോ കോൾ തുടരുന്നതിനിടെയാണ് യുവതി മരിച്ചത്. തുടർന്ന് കോൾ ഏകദേശം 23 മിനിറ്റോളം വിച്ഛേദിക്കാതെ തുടർന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ധന്തോളി പൊലീസ് യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman Dies During Video Call
Next Story