Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവും കുടുംബവും വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; കർണാടകയിൽ 22കാരി ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
woman dies by suicide after in-laws force her into prostitution
cancel
Listen to this Article

ബെംഗളൂരു: ഭർത്താവും കുടുംബവും വേശ്യാവൃത്തിക്ക് നിർബന്ധിച്ച 22കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കർണാടകയിലെ ബിദാർ ജില്ലയിലാണ് സംഭവം. അഞ്ജനാഭായ് പാട്ടീലിനെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവിന്‍റെ പരാതിയിൽ അഞ്ജനയുടെ ഭർത്താവ് ശേഖർ പാട്ടീൽ, ഭർതൃ മാതാവ് അരുണാ ഭായ്, ഭർതൃ പിതാവ് ചന്ദ്രകാന്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദമ്പതികൾക്ക് 11 മാസം പ്രായമായ മകളുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

പാനീ പൂരി കച്ചവടം നടത്തുന്ന ഭർത്താവ് വീട്ടിൽ വൈകിയെത്തുന്നതുമായി ബന്ധപ്പെട്ട് എന്നും വഴക്കായിരുന്നെന്നും ഭർതൃമാതാവ് വേശ്യാവൃത്തിയിലേർപ്പെടാൻ മകളെ നിരന്തരം നിർബന്ധിക്കുമായിരുന്നെന്നും പിതാവിന്‍റെ പരാതിയിൽ പറയുന്നു. അഞ്ജനയുടെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മകൾക്ക് നന്നായി പാചകം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞ് ഭർത്താവും കുടുംബവും കുറ്റപ്പെടുത്തിയിരുന്നെന്നും കടുത്ത മാനസിക സമ്മർദമാണ് അഞ്ജന അനുഭവിച്ചതെന്നും കുടുംബം ആരോപിച്ചു. കേസിൽ തെളിവെടുപ്പ് നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman dies by suicide after in-laws force her into prostitution
Next Story