Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു; യുവതിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു; യുവതിക്ക്​ ദാരുണാന്ത്യം
cancel

കഠിനമായ തലവേദന മാറ്റിക്കൊടുക്കാൻ ആൾദൈവം തലക്കടിച്ച യുവതിക്ക്​ ദാരുണാന്ത്യം. കർണാടകയിലാണ്​ സംഭവം. തലവേദന മാറ്റാന്‍ ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. കര്‍ണാടക ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമത്തിലെ ആള്‍ദൈവം മനു(42)വിനെതിരെ പൊലീസ് കേസെടുത്തു.

ഇയാള്‍ ഒളിവിലാണ്. പാര്‍വതിയുടെ ഏകമകള്‍ ചൈത്ര ശ്രാവണബലഗോള പൊലീസില്‍ വ്യാഴാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ചന്നരായപട്ടണ സർക്കാർ ആശുപത്രിയിലെ ഡോക്ടറും സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കൊലപാതകത്തിന് കേസെടുത്തു. രണ്ടു മാസമായി കടുത്ത തലവേദനയാല്‍ ബുദ്ധിമുട്ടുന്ന പാര്‍വതി നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നു. ഒടുവിലാണ് ആള്‍ദൈവത്തില്‍ അഭയം തേടിയത്. ബന്ധുവായ മഞ്ജുളയാണ് ആള്‍ദൈവത്തെക്കുറിച്ച് ഇവരോട് പറയുന്നത്.

മനുവിനെ കാണാന്‍ ഡിസംബര്‍ രണ്ടിനാണ് പാര്‍വതി ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് നാരങ്ങ കൊടുത്ത ശേഷം അടുത്ത ദിവസം വരാന്‍ പാര്‍വതിയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം പാര്‍വതി മനുവിനെ കാണുകയും ഡിസംബര്‍ ഏഴിന് വീണ്ടും തന്നെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. കുഴഞ്ഞുവീണ പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകൾ ചൈത്രക്കും ഭർത്താവ് ജയന്തിനുമൊപ്പം ബംഗളൂരുവിലാണ് പാർവതി താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെങ്കിലും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പാർവതിയുടെ ഭർത്താവ്​ കുമാർ നേരത്തേ മരിച്ചുപോയതാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman dies after self-styled godman beats her up to ‘cure’ headache
Next Story