ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു
text_fieldsമുംബൈ: ദാമ്പത്യ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു. മുംബൈയിലെ പാൽഘറിലാണ് സംഭവം. കാസ സ്വദേശി സംഗീത സാഹ്നി (42) ആണ് കൊല്ലപ്പെട്ടത്. സംഭവശേഷം പ്രതി ശിവകുമാർ സാഹ്നി ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. തലക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പീന്നീട് മരിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ആദ്യഭർത്താവ് പ്രകാശ് കർബത്തിന്റെ മരണ ശേഷമാണ് സംഗീത, ശിവകുമാറിനെ വിവാഹം ചെയ്യുന്നത്. 12 വർഷമായി ശിവകുമാറിനൊപ്പമാണ് സംഗീതയും ആദ്യ ഭർത്താവിലെ രണ്ട് മക്കളും താമസിക്കുന്നത്. എന്നാൽ ഇരുവരും വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ രാത്രി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. വഴക്കിനിടയിൽ ശിവകുമാർ സംഗീതയുടെ തല തറയിൽ ഇടിക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

