വായ്ക്കകത്ത് സ്ഫോടനം; യു.പിയിൽ സ്ത്രീ മരിച്ചു
text_fieldsലഖ്നോ: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ ചികിത്സക്ക് വി ധേയമാക്കുന്നതിനിടെ വായ്ക്കകത്ത് പൊട്ടിത്തെറി. യുവതി ദാരുണമായി ജീവൻ വെടിഞ്ഞു. അലീഗഢിലെ ജെ.എൻ മെഡിക്കൽ കോളജിൽ ആയിരുന്നു വിചിത്രമായ സംഭവം. വിഷാംശം പുറത്തേക്ക് വലിച്ചെടുക്കുന്നതിനുള്ള പമ്പ് വായ്ക്കകത്തേക്ക് ഇറക്കിയതായിരുന്നു ഡോക്ടർ.
ഉടൻ പൊട്ടിത്തെറി നടക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞു. യുവതി ജീവനൊടുക്കാൻ കഴിച്ചത് സൾഫ്യൂറിക് ആസിഡ് ആയിരിക്കാമെന്നും സക്ഷൻ പൈപ്പിലൂടെ ഓക്സിജൻ അകത്തേക്ക് പ്രവഹിച്ചപ്പോൾ അതുമായി സമ്പർക്കമുണ്ടായി പൊട്ടിത്തെറിയുണ്ടായതാവാമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, യഥാർഥ കാരണം കണ്ടെത്താൻ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണ്ടിവരുമെന്ന് ആശുപത്രി വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
