Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; യുവതി മരിച്ചു

text_fields
bookmark_border
ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; യുവതി മരിച്ചു
cancel

ചെന്നൈ: ഷവർമ്മ കഴിച്ചതിനെ പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. ചെന്നൈയിലെ നുംബാലിൽ റസ്റ്ററന്റിൽ നിന്നും ഷവർമ്മ കഴിച്ച 22കാരിയായ സ്കൂൾ ടീച്ചർ ​ശ്വേതയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് സഹോദരനൊപ്പം പോയപ്പോൾ ഇവർ ഷവർമ്മ കഴിച്ചിരുന്നു.

തുടർന്ന് വീട്ടിലെത്തി മീൻകറിയും കഴിച്ചു. രാത്രിയോടെ ഇവർക്ക് ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. പിന്നീട് ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മാർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman dies after eating shawarma in Chennai
Next Story