Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയും സഹോദരിമാരും...

അമ്മയും സഹോദരിമാരും ട്രെയിൻ തട്ടി മരിച്ചു; മൃതദേഹ അവശിഷ്​ടങ്ങൾക്കിടയിൽ നോവായി ഒരുവയസുകാരൻ

text_fields
bookmark_border
അമ്മയും സഹോദരിമാരും ട്രെയിൻ തട്ടി മരിച്ചു; മൃതദേഹ അവശിഷ്​ടങ്ങൾക്കിടയിൽ നോവായി ഒരുവയസുകാരൻ
cancel

ന്യൂഡൽഹി: ട്രെയിൻതട്ടി മരിച്ച അമ്മക്കും സഹോദരിമാരുടെയും സമീപം നോവായി ഒരുവയസുകാരൻ. വ്യാഴാഴ്​ച രാവിലെ റെയിൽവേ പൊലീസ്​​ മൃതദേഹ അവശിഷ്​ടങ്ങൾക്കിടയിലിരുന്ന്​ കരയുന്ന കുഞ്ഞിനെ കണ്ടെത്തിയത്​. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മാൻഡവാലി പ്രദേശത്താണ്​ സംഭവം. അമ്മയും രണ്ടു സഹോദരിമാരും മരിച്ച അപകടത്തിൽ​ ഒരു വയസുകാരൻ അത്​ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

റെയിൽവേ ട്രാക്കിൽ മൃതദേഹ അവശിഷ്​ടങ്ങൾ കിടക്കുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന്​ പൊലീസ്​ സ്​ഥലത്തെത്തി പരിശോധന നടത്തി. 30 വയസുതോന്നുന്ന സ്​ത്രീയുടെയും അഞ്ചും ആറും വയസായ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹമാണ്​ കണ്ടെത്തിയത്​. സമീപത്ത്​ റെയിൽവേ ട്രാക്കിൽ ഇരിക്കുന്ന ഒരുവയസുകാരനെയും ക​െണ്ടത്തി. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞ​ിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ​റെയിൽവേ പൊലീസ്​ കമീഷനർ ഹരേന്ദ്ര സിങ്​ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 

മൃതദേഹങ്ങൾക്ക്​ സമീപത്തുനിന്ന്​ ഒരു മൊബൈൽ ഫോൺ കണ്ടെടുത്തു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളിൽ ഒരാൾ സ്​ത്രീയെയും കുഞ്ഞുങ്ങളെയും തിരിച്ചറിഞ്ഞു. ഭർത്താവുമായുള്ള വഴക്കിനുശേഷം കുഞ്ഞുങ്ങ​െളയും കൂട്ടി ട്രെയിനിന്​ മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. സ്​ത്രീയുടെ ഭർത്താവ്​ ഇ-റിക്ഷ ഡ്രൈവറാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathtrain accidentindia newsAccident News
News Summary - Woman, Daughters Run Over By Train, One Year Old Son Found On Tracks -India news
Next Story