Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടിയുടെ വിജയത്തിൽ...

പാർട്ടിയുടെ വിജയത്തിൽ നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് ഡി.എം.കെ പ്രവർത്തക

text_fields
bookmark_border
പാർട്ടിയുടെ വിജയത്തിൽ നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് ഡി.എം.കെ പ്രവർത്തക
cancel

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ വിജയക്കൊടി പാറിച്ചതോടെ തൻെറ പാർട്ടിക്കു വേണ്ടി നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി. 32കാരിയായ യുവതിയാണ് തൻെറ പാർട്ടിയുടെ വിജയത്തിൽ സ്വന്തം നാവ് മുറിച്ച് സമർപ്പിച്ചത്.

രാമനാഥപുരം ജില്ലയിലെ മുതലമ്മൻ ക്ഷേത്രത്തിലാണ് സംഭവം. ഡി.എം.കെയുടെ വിജയം ഉറപ്പായതോടെ ക്ഷേത്രത്തിലെത്തുകയായിരുന്നു യുവതി. കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാൽ ക്ഷേത്രത്തിലേക്ക് കയറാനായില്ല. തുടർന്ന് ക്ഷേത്ര കവാടത്തിൽ വെച്ച് നാവ് മുറിച്ചു. ഇതോടെ തളർന്നുവീണ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

പത്ത്​ വർഷ​ത്തെ ഇടവേളക്ക്​ ശേഷമാണ് ഡി.എം.കെ വീണ്ടും തമിഴകത്ത്​ ചെ​ങ്കോലേന്തുന്നത്. എം.ജി.ആർ ഡി.എം.കെയെ പിളർത്തി എ.ഐ.ഡി.എം.കെ രൂപീകരിച്ച്​ മുഖ്യമന്ത്രിയായ 1977 മുതൽ 1988 കാലം വരെയൊണ്​ ഇതിന്​ മുമ്പ്​ ഡി.എം.കെക്ക്​ ഇത്രയധികം കാലം അധികാത്തിന്​ പുറത്തിരിക്കേണ്ടി വന്നത്​.

Show Full Article
TAGS:DMKTamil Nadu
News Summary - Woman cuts off her tongue to keep promise as DMK wins
Next Story