ഡൽഹിയിൽ വാഗ്ദാന ലംഘനങ്ങൾ തുടങ്ങിയെന്ന് എ.എ.പി
text_fieldsഅതിഷി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പി ഡൽഹിക്കാർക്ക് നൽകിയ വാഗ്ദാനങ്ങളുടെ ലംഘനം ആരംഭിച്ചെന്ന് ആം ആദ്മി പാർട്ടി (ആപ്). സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുന്ന പദ്ധതി ആദ്യദിനം പാസാക്കുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം.
എന്നാൽ, മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം അജണ്ടയിലേ വന്നില്ലെന്ന് മുൻ മുഖ്യമന്ത്രി അതിഷി പറഞ്ഞു. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആപ് സർക്കാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടുകൾ സഭയിൽവെക്കൽ എന്നിവയായിരുന്നു ആദ്യമന്ത്രിസഭയിൽ എടുത്ത തീരുമാനങ്ങൾ.
കോൺഗ്രസ് 15 വർഷവും ആപ് 13 വർഷവും ഭരിച്ചിട്ടും അവർ ചെയ്തതെന്താണെന്ന് നോക്കാതെ, ഞങ്ങളുടെ ഒരു ദിവസത്തെക്കുറിച്ച് എങ്ങനെ ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയുമെന്നായിരുന്നു ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

