ആംബുലൻസിനായി ഗർഭിണിയെ തോളിലേറ്റിയത് 12 കിലോമീറ്റർ; കുഞ്ഞ് മരിച്ചു
text_fieldsഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ആംബുലൻസിനായി വനത്തിലൂടെ തോളിലേറ്റിയത് 12 കിലോമീറ്റർ ദൂരം. 22കാരിയായ ജിന്ദ്മമ്മ കുഞ്ഞിന് വനത്തിനുള്ളിൽ വെച്ച് ജന്മം നൽകിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
മുള, സാരി, ചൂരൽ എന്നിവ കൊണ്ടുണ്ടാക്കിയ "സ്ട്രെക്ച്ചറിൽ" ഏന്തി ഏറ്റവും അടുത്തുള്ള മെഡിക്കൽ സ്റ്റേഷനിലേക്ക് ജിന്ദ്മമ്മയെ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജിന്ദ്മമ്മയുടെ ഭർത്താവിനൊപ്പം ചെറിയ കൂട്ടം ഗ്രാമീണരും അവർക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. യുവതിക്ക് പ്രസവ വേദന വന്നതോടെ യാത്ര അവസനാപ്പിക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചു.
ആന്ധ്രാപ്രദേശിലെ ആദിവാസി മേഖലയായ വിജയനഗരത്തിൽ ഇത് ഒരു സാധാരണ സംഭവമല്ല. റോഡുകളുടെ അഭാവവും ആരോഗ്യ സംരക്ഷണത്തിന് ശരിയായ പ്രാധാന്യവും ആരും ഈ മേഖലക്ക് നൽകാത്തതിനാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇവിടെ തുടർക്കഥയാണ്.
Woman carried for 12 km to nearest ambulance, delivers on way, baby dieshttps://t.co/oepcklToeB pic.twitter.com/AsSLKOmm9u
— NDTV (@ndtv) July 31, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
