Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയെ ജീവനോ​ടെ...

അമ്മയെ ജീവനോ​ടെ ശ്മശാനത്തിൽ കുഴിച്ചിട്ടു; പൊലീസെത്തി രക്ഷിച്ചു, മകൻ​ അറസ്​റ്റിൽ

text_fields
bookmark_border
അമ്മയെ ജീവനോ​ടെ ശ്മശാനത്തിൽ കുഴിച്ചിട്ടു; പൊലീസെത്തി രക്ഷിച്ചു, മകൻ​ അറസ്​റ്റിൽ
cancel

ബെയ്​ജിങ്​: വടക്കൻ ചൈനയിൽ രോഗിയായ മാതാവിനെ ജീവനോടെ കുഴിച്ചുമൂടിയ മകനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സ്​ത്രീയെ മൂന്നു ദിവസത്തിന് ശേഷം ശ്​മശാനത്തിലെ അഴുക്ക്​ നിറഞ്ഞ കുഴിയിൽ ​െപാലീസ്​ ജീവനോടെ കണ്ടെത്തി. സഹായത്തിന്​ വേണ്ടി നിലവിളിച്ച ഇവർ​ അർധ ബോധാവസ്ഥയിലായിരുന്നുവെന്നും തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ്​ അറിയിച്ചു. 

​മേയ്​ രണ്ടിന് മകൻ ഭാഗികമായി തളർന്ന അമ്മയെ വീൽബാരോയിൽ കൊണ്ടുപോയത്​ കണ്ടതായും പിന്നീട്​ അവർ തിരിച്ചെത്തിയില്ലെന്നും പ്രതിയുടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ പൊലീസ്​ ഇയാ​ളെ ഷാങ്‌സി പ്രവിശ്യയിലെ ജിങ്‌ബിയാനിൽ നിന്നും കസ്​റ്റഡിയിലെടുത്തു.  ചോദ്യം ​ ചെയ്യലിൽ ഇയാൾ അമ്മ​യെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ അവശനിലയിലായ മാതാവിനെ കണ്ടെത്തിയത്​. 

കിടപ്പുരോഗിയായ 79 വയസുള്ള മാതാവിനെ പരിചരിച്ച്​ മടുത്തതിനാലാണ്​ ഉപേക്ഷിച്ചതെന്ന്​ ​പ്രതി പറഞ്ഞതായി ചൈനയിലെ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ചൈനയിലെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലും പൊതുജനാരോഗ്യ സഹായം ലഭിക്കാറില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaindia newsWoman buriedPolice
News Summary - Woman buried by her son saved after 3 days in grave, say police -India news
Next Story