Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോത്തക്കിൽ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; വാഹനമോടിച്ചുകയറ്റിക്കൊന്നു

text_fields
bookmark_border
റോത്തക്കിൽ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; വാഹനമോടിച്ചുകയറ്റിക്കൊന്നു
cancel

ചണ്ഡിഗഢ്: ഏഴുപേരടങ്ങിയ സംഘം യുവതിയെ കൂട്ടബലാൽസംഗത്തിരിയാക്കിയ ശേഷം അതിമൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ബലാൽസംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അക്രമികൾ യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ച് കയറ്റിയതായും പൊലീസ് പറഞ്ഞു. മെയ് ഒൻപതിനാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം റോത്തക്ക് ഐ.എം.ടി പ്രദേശത്ത് നിന്ന് ലഭിച്ചത്.

ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് യുവതിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നു. സ്വകാര്യ ഭാഗങ്ങളിൽ മൂർച്ഛയേറിയ ആയുധം ഉപയോഗിച്ചതിനാൽ ആന്തരികാവയവങ്ങളിൽ മാരകമായ പരിക്കേറ്റിട്ടുണ്ട്. അക്രമികൾ കാറോടിച്ച് കയറ്റിയതിനാൽ യുവതിയെ തലയും മുഖവും ഉൾപ്പെടെയുള്ള ഭാഗം ചതഞ്ഞ നിലയിലാണ്. തിരിച്ചറിയാതിരിക്കാനായിട്ടായിരിക്കണം വാഹനമോടിച്ച് കയറ്റിട്ടുണ്ടാവുകയെന്നാണ് പൊലീസ് കരുതുന്നത്.

പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യഭാഗങ്ങളിൽ ഒന്നിലധികം ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ഫോറൻസിക് വിദഗ്ധർ അറിയിച്ചു.

കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. സോണാപേട്ടിലുള്ള മാതാപിതാക്കൾ റോത്തക്കിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അയൽക്കാർക്ക് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചു. അതിനിഷ്ഠൂരമായ കൃത്യത്തിന് ഉത്തരവാദികളായവരെ തൂക്കിലേറ്റണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman brutally gang-raped, her body mutilated in Rohtak
Next Story