Begin typing your search above and press return to search.
exit_to_app
exit_to_app
തന്നെ 40,000 രൂപക്ക്​ വിറ്റ സ്​ത്രീ മകളെ വിൽപനക്കുവെച്ചത്​ 500 രൂപക്ക്​
cancel
Homechevron_rightNewschevron_rightIndiachevron_rightതന്നെ 40,000 രൂപക്ക്​...

തന്നെ 40,000 രൂപക്ക്​ വിറ്റ സ്​ത്രീ മകളെ വിൽപനക്കുവെച്ചത്​ 500 രൂപക്ക്​

text_fields
bookmark_border

ആഗ്ര: ഉത്തർ പ്രദേശിലെ മഥുരയിൽ അഞ്ചു വയസ്സുകാരിയായ മകളെ 500 രൂപക്ക്​ വിൽക്കാൻ ശ്രമിച്ച 35 കാരി അറസ്​റ്റിൽ. മാനസിക അസ്വാസ്​ഥ്യം സംശയിക്കുന്നുണ്ടെങ്കിലും ഇവർ നേരത്തെയും സമാനമായി വിൽപന നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്​. അന്ന്​ മൂത്ത മകനെ മാത്രമല്ല, സ്വന്തത്തെ തന്നെയും ഇവർ വിൽപന നടത്തിയിരുന്നു. 40,000 രൂപക്ക്​ വാങ്ങിയയാൾ പിന്നീട്​ ഇവരുടെ ഭർത്താവായി.

സംഭവത്തെ തുടർന്ന്​ സ്​ത്രീയുടെ മറ്റു രണ്ടു മക്കളെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ സമീപത്തെ ശിശുപരിചരണ കേന്ദ്രത്തിലേക്ക്​ മാറ്റി. ഇവരെ കൂടി വിൽപന നടത്തുമോയെന്ന സംശയത്തെ തുടർന്നാണ്​ നടപടി.

ചൈൽഡ്​ ലൈൻ ടോൾഫ്രീ നമ്പറായ 1098ൽ എത്തിയ ഫോൺ ​വിളിയിലാണ്​ വിൽപനയുടെ ചുരുളഴിഞ്ഞത്​. രജ്​വീർ കൗർ എന്നു പേരുള്ള സ്​ത്രീ ഇളയ മകളെ 500 രുപക്ക്​ വിൽപനക്ക്​ വെച്ചെന്നായിരുന്നു സന്ദേശം. ഉടൻ സ്​ഥലത്തെത്തിയ മൂന്നംഗ സംഘം ഇവരെ പൊലീസ്​ സ്​റ്റേഷനി​ലേക്ക്​ കൊണ്ടുപോയി. ബാഗിൽ നിന്ന്​ കണ്ടെത്തിയ നമ്പറിൽ വിളിച്ചപ്പോൾ ഭർത്താവ്​ ജസ്സ സിംഗ്​ ആണ്​ ഫോൺ എടുത്തത്​.

ഇവരെ മൂന്നു നാലു മാസമായി കാണാനില്ലെന്നും മക്കളെയും കാണാതായിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. മുമ്പ്​ 40,000 രൂപ നൽകിയാണ്​ സ്​ത്രീയെയും ഏഴുവയസ്സുകാരിയായ മകളെയും വാങ്ങിയതെന്നും വ്യക്​തമാക്കി.

Show Full Article
TAGS:Child Trafficking Woman sells child 
News Summary - Woman 'bought by husband' for Rs 40,000 tries to sell 5-year-old daughter for Rs 500
Next Story