Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right87കാരനായ ഭർതൃപിതാവിനെ...

87കാരനായ ഭർതൃപിതാവിനെ ഊന്നുവടി കൊണ്ട് മർദിച്ചു; ഉദ്യോഗസ്ഥ അറസ്റ്റിൽ

text_fields
bookmark_border
87കാരനായ ഭർതൃപിതാവിനെ ഊന്നുവടി കൊണ്ട് മർദിച്ചു; ഉദ്യോഗസ്ഥ അറസ്റ്റിൽ
cancel
camera_alt

വയോധികനെ മരുമകൾ ഊന്നുവടി ​കൊണ്ടടിക്കുന്നു, മർദനമേറ്റ പത്മനാഭ സുവർണ

മംഗളൂരു: ഭർത്താവിന്റെ വയോധികനായ പിതാവിനെ ഊന്നുവടി ഉപയോഗിച്ച് മരുമകൾ മർദിച്ചു. തുടർന്ന്, വീണുപരിക്കേറ്റതാണെന്ന് വരുത്താനുള്ള ശ്രമം നടത്തിയെങ്കിലും സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ ​അത് പൊളിഞ്ഞു. പിന്നാലെ പൊലീസ് പിടികൂടി.

മംഗളൂരു അത്താവറിലെ വൈദ്യുതി വിതരണ കമ്പനി ‘മെസ്കോം’ ഉദ്യോഗസ്ഥ കുലശേഖര സ്വദേശി ഉമ ശങ്കരിയാണ്(40) ഭർതൃപിതാവ് പത്മനാഭ സുവർണയെ (87) അക്രമിച്ചത്. പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്മനാഭയുടെ മകൾ പ്രിയ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത കങ്കനാടി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മർദനവും തെറിവിളിയും സ്ഥിരീകരിക്കുകയുമായിരുന്നു. ഉമ ശങ്കരിയുടെ ഭർത്താവ് വിദേശത്താണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violence
News Summary - Woman Beats Father-In-Law, 87, With Walking Stick, Arrested
Next Story