Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടകിൽ...

കുടകിൽ ശിരോവസ്​ത്രത്തി​െൻറ പേരിൽ ആക്രമണം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കുടകിൽ ശിരോവസ്​ത്രത്തി​െൻറ പേരിൽ ആക്രമണം; രണ്ടുപേർ പിടിയിൽ
cancel

ബം​ഗ​ളൂ​രു: കു​ട​കി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​നേ​രെ സ​ദാ​ചാ​ര ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ഹി​ന്ദു​ത്വ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് സോം​വാ​ർ​പേ​ട്ടി​ലെ ശ​നി​വ​ര​ശാ​ന്തെ​യി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്കൂ​ളി​ലെ ഒ​ന്നാം വ​ർ​ഷ പി.​യു വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കു​ണ്ട്. മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ അ​ല്ലാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ശി​രോ​വ​സ്​​ത്രം ന​ൽ​കി​യ​താ​ണ്​ പ്ര​കോ​പ​ന​മെ​ന്നാ​ണ്​​ പ്ര​തി​ക​ളു​ടെ മൊ​ഴി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ക്ലാ​സി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് ശി​രോ​വ​സ്​​ത്രം മാ​റ്റ​ണ​മെ​ന്ന്​ സ്​​കൂ​ളി​ൽ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ രാ​വി​ലെ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശം മ​ക​ൾ ശി​രോ​വ​സ്​​ത്രം ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

വൈ​കീ​ട്ട് ഇ​ത്​ തി​രി​ച്ചു​വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ് പ​രി​വാ​ർ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijabarrestedattack
News Summary - woman attacked in kudak for wearing hijab: two people arrested
Next Story