Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാൽപ്പാറയിൽ യുവതിയെ കരടികൾ ആക്രമിച്ചു

text_fields
bookmark_border
വാൽപ്പാറയിൽ യുവതിയെ കരടികൾ ആക്രമിച്ചു
cancel

അതിരപ്പിള്ളി: വാൽപ്പാറയിൽ തോട്ടം തൊഴിലാളിയായ യുവതിയെ കരടികൾ ആക്രമിച്ച് പരിക്കേൽപിച്ചു. ഝാർഖണ്ഡ് സ്വദേശി സബിതക്കാണ് (19) പരിക്കേറ്റത്.

രാവിലെ ആറോടെ എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിന് പുറത്ത് പൈപ്പിൽനിന്ന് വെള്ളം ശേഖരിക്കാൻ പുറത്തിറങ്ങിയതാണ് യുവതി. കാട്ടിൽനിന്ന് ഇറങ്ങിവന്ന തള്ളക്കരടിയും കുഞ്ഞും ചേർന്ന് ആക്രമിക്കുകയായിരുന്നു.

കരച്ചിൽ കേട്ട് ആളുകളെത്തിയപ്പോൾ കരടികൾ മറഞ്ഞു. ആക്രമണം ചെറുക്കുന്നതിനിടെ യുവതിയുടെ രണ്ടു കൈകൾക്കും സാരമായ പരിക്കേറ്റു.

വാൽപ്പാറ ആശുപത്രിയിലെത്തിച്ച യുവതിയെ തുടർന്ന് പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman attacked by bears in Valpara
Next Story